Sainikam
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
Sainikam
No Result
View All Result

ഒരു പിടി ഓർമ്മകളാണ് ഈ അഗ്നിയായി ജ്വലിക്കുന്നത് ; ദേശീയയുദ്ധ സ്മാരകത്തിലെ കെടാവിളക്കിനോട് ചേർന്ന അമർജ്യോതിയുടെ ചരിത്രം

Jan 23, 2022, 03:55 pm IST
in India, Army, News, War History
ഒരു പിടി ഓർമ്മകളാണ് ഈ അഗ്നിയായി ജ്വലിക്കുന്നത് ; ദേശീയയുദ്ധ സ്മാരകത്തിലെ കെടാവിളക്കിനോട് ചേർന്ന അമർജ്യോതിയുടെ ചരിത്രം
Share on FacebookShare on Twitter

ഇന്ത്യാ ഗേറ്റിൽ സ്ഥാപിച്ചിരിക്കുന്ന അമർ ജവാൻ ജ്യോതിയുടെ ജ്വാല കഴിഞ്ഞ ദിവസമാണ് ദേശീയ യുദ്ധസ്മാരകത്തിന്റെ ജ്വാലയുമായി ലയിച്ചത് . അമർ ജവാൻ ജ്യോതിയ്ക്ക് ഒരു കഥയുണ്ട് എന്നാൽ അതിനുമുമ്പ് ഇന്ത്യാ ഗേറ്റിന്റെ ചരിത്രമാണ് നമ്മൾ അറിയേണ്ടത് .

ഇന്ത്യാ ഗേറ്റ് പണിതത് ബ്രിട്ടീഷുകാരാണ്. 1914 നും 1921 നും ഇടയിൽ ജീവൻ നഷ്ടപ്പെട്ട ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ സൈനികരുടെ സ്മരണയ്ക്കായാണ് ബ്രിട്ടീഷ് സർക്കാർ ഇത് നിർമ്മിച്ചത് . വാസ്തവത്തിൽ, 1914 മുതൽ 1918 വരെയുള്ള ഒന്നാം ലോകമഹായുദ്ധത്തിലും 1919 ലെ മൂന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധത്തിലും 80,000-ത്തിലധികം ഇന്ത്യൻ സൈനികർ രക്തസാക്ഷികളായി. അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാനാണ് ഇത് നിർമ്മിച്ചത്.

ഇന്ത്യാ ഗേറ്റ് രൂപകല്പന ചെയ്തത് എഡ്വിൻ ലുട്ടിയൻസാണ്. 1921 ഫെബ്രുവരി 10 നാണ് ഇതിന്റെ തറക്കല്ലിട്ടത്. 10 വർഷം കൊണ്ടാണ് ഇത് പൂർത്തിയാക്കിയത്. 1931 ഫെബ്രുവരി 12-ന് അന്നത്തെ വൈസ്രോയി ഇർവിൻ പ്രഭുവാണ് ഇന്ത്യാ ഗേറ്റ് ഉദ്ഘാടനം ചെയ്തത്.

1971 ഡിസംബറിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരു യുദ്ധം നടന്നു. ഈ യുദ്ധം ഡിസംബർ 3 മുതൽ 16 വരെ നീണ്ടുനിന്നു. ഈ യുദ്ധത്തിൽ പാകിസ്താന് മുട്ടുമടക്കി . എങ്കിലും, നിരവധി ഇന്ത്യൻ സൈനികർ ഇതിൽ വീരമൃത്യു വരിച്ചു.

1971ലെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിലെ 3,843 സൈനികർ വീരമൃത്യു വരിച്ചു. ഈ രക്തസാക്ഷികളുടെ സ്മരണാർത്ഥം അമർ ജവാൻ ജ്യോതി തെളിയിക്കാൻ തീരുമാനിച്ചു.

ഇതിനുശേഷം, ഇന്ത്യാ ഗേറ്റിന് കീഴിൽ ഒരു സ്മാരകം നിർമ്മിച്ചു, അതിലാണ് അമർ ജവാൻ എന്ന് എഴുതിയിരിക്കുന്നത് . ലോഡിംഗ് റൈഫിളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഈ റൈഫിളിൽ ഒരു സൈനികന്റെ ഹെൽമെറ്റും സ്ഥാപിച്ചിട്ടുണ്ട്.

1972 ജനുവരി 26ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഈ സ്മാരകം ഉദ്ഘാടനം ചെയ്തത്. സ്മാരകത്തിലെ തീജ്വാല 2006 വരെ കത്തിക്കാൻ എൽപിജി ഉപയോഗിച്ചിരുന്നു. എന്നാൽ പിന്നീട് അതിൽ സിഎൻജി ഉപയോഗിക്കാൻ തുടങ്ങി.

ഇന്ത്യാ ഗേറ്റിൽ നിന്ന് 400 മീറ്റർ അകലെയാണ് ദേശീയ യുദ്ധ സ്മാരകം നിർമ്മിച്ചിരിക്കുന്നത്. ഇവിടെയും അഗ്നിജ്വാല കത്തുന്നുണ്ട് . 40 ഏക്കറിലാണ് ഈ സ്മാരകം നിർമ്മിച്ചിരിക്കുന്നത്. വീരമൃത്യു വരിച്ച സൈനികരുടെ പേരുകൾ അതിന്റെ ചുവരുകളിൽ എഴുതിയിട്ടുണ്ട്.

Tags: FEATUREDamar jawan jyothi
Share2TweetSendShare

Related Posts

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

അതിർത്തിയിൽ സമാധാനം ഉറപ്പാക്കാനാണ് തങ്ങൾ എപ്പോഴും ശ്രമിക്കുന്നത് ; ഇന്ത്യയും അത് പിന്തുടരണമെന്ന് ചൈന

ഇന്ത്യൻ സൈന്യത്തിലെ വീരസിഖ് സൈനികർക്ക് ഇനി പുതിയ യുദ്ധ കവചം ; സുരക്ഷാ സജ്ജീകരണങ്ങളോടെ പുതിയ ഹെൽമറ്റ്

ഇന്ത്യൻ സൈന്യത്തിലെ വീരസിഖ് സൈനികർക്ക് ഇനി പുതിയ യുദ്ധ കവചം ; സുരക്ഷാ സജ്ജീകരണങ്ങളോടെ പുതിയ ഹെൽമറ്റ്

Discussion about this post

Latest News & Articles

ഗുജറാത്തിൽ പാക് നുഴഞ്ഞുകയറ്റക്കാർ ഒളിച്ചിരിക്കുന്നതായി സൂചന ; തെരച്ചിലിനായി വ്യോമസേനയുടെ മൂന്ന് കമാൻഡോ ഗ്രൂപ്പുകൾ രംഗത്ത്

ഗുജറാത്തിൽ പാക് നുഴഞ്ഞുകയറ്റക്കാർ ഒളിച്ചിരിക്കുന്നതായി സൂചന ; തെരച്ചിലിനായി വ്യോമസേനയുടെ മൂന്ന് കമാൻഡോ ഗ്രൂപ്പുകൾ രംഗത്ത്

ആ ദേശസ്നേഹത്തിന് ഇന്ത്യൻ സൈന്യത്തിന്റെ ആദരം : കുടിലിന് മുന്നിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് നൽകിയ മലയാളി കുടുംബത്തിന് നാവികസേനയുടെ ആദരം

ആ ദേശസ്നേഹത്തിന് ഇന്ത്യൻ സൈന്യത്തിന്റെ ആദരം : കുടിലിന് മുന്നിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് നൽകിയ മലയാളി കുടുംബത്തിന് നാവികസേനയുടെ ആദരം

  • Home
  • Contact Us
  • Privacy Policy

© 2020 Sainikam.com

No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News

© 2020 Sainikam.com