ഇന്ത്യൻ നാവികസേനയ്ക്കായി അത്യാധുനിക സ്വീഡിഷ് ആയുധങ്ങൾ വരുന്നു . AT4 സിംഗിൾ-ഷോട്ട് ലോഞ്ചറാണ് ഇന്ത്യൻ കര , നാവികസേനകൾക്കായി വരുന്നത് . പ്രതിരോധ ശക്തി കൂട്ടും വിധത്തിൽ ആയുധങ്ങൾ വാങ്ങാൻ നിരവധി ആയുധ നിർമ്മാണ കമ്പനികളുമായി ഇന്ത്യ ചർച്ച നടത്തുന്നുണ്ടായിരുന്നു . ഒടുവിലാണ് സ്വീഡിഷ് പ്രതിരോധ കമ്പനിയായ സാബിന്റെ AT4 തെരഞ്ഞെടുത്തത്. കമ്പനി തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.
ഒരു സൈനികന് അനായാസം തോളിൽ വെച്ച് വിക്ഷേപിക്കാൻ സാധിക്കും.ലോഞ്ചറിന് ടാങ്കുകൾ, ഹെലികോപ്റ്ററുകൾ, പീരങ്കികൾ, കവചിത വാഹനങ്ങൾ തുടങ്ങി എന്തിനെയും ഛിന്നഭിന്നമാക്കാൻ ഇവയ്ക്കു സാധിക്കും . 84 എംഎം കാലിബർ വാർഹെഡാണ് ഇതിനുള്ളത്.
AT4 സംവിധാനങ്ങൾ ഭാരം കുറഞ്ഞതും ഒറ്റത്തവണ ഉപയോഗിക്കാവുന്നതും പൂർണ്ണമായും ഡിസ്പോസിബിൾ ചെയ്യാനാകുന്നതുമാണ് . ഇവ കൈകാര്യം ചെയ്യാനും എളുപ്പമാണ്, സാബ് ഇന്ത്യ ചെയർമാൻ ഒല റിഗ്നെൽ പറഞ്ഞു
ഇന്ത്യൻ സായുധ സേന ആദ്യമായാണ് AT4 വാങ്ങുന്നത് . കെട്ടിടങ്ങൾ, ബങ്കറുകൾ, എന്നിവയ്ക്കുള്ളിലെ പരിമിതമായ ഇടങ്ങളിൽ നിന്ന് കൃത്യമായി ലക്ഷ്യം ഭേദിക്കാൻ ഇവയ്ക്ക് കഴിയും. 1970 മുതൽ ഇന്ത്യൻ സൈന്യം സ്വീഡന്റെ ആയുധ സംവിധാനം ഉപയോഗിക്കുന്നുണ്ട്.
Discussion about this post