യുഎസിലെ ഗുവാമിൽ നടന്ന മൾട്ടിനാഷണൽ എക്‌സ് സീ ഡ്രാഗണിൽ പങ്കെടുത്ത് ഇന്ത്യൻ നാവികസേനയുടെ ലോംഗ് റേഞ്ച് മാരിടൈം റെക്കണൈസൻസ് എയർക്രാഫ്റ്റ് P8I . പങ്കെടുക്കുന്ന രാജ്യങ്ങൾക്കിടയിൽ പൊതുവായ തന്ത്രങ്ങൾ വികസിപ്പിക്കാനും, പരസ്പര പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ അഭ്യാസം സംഘടിപ്പിക്കുന്നത് . സമുദ്രമേഖലയിൽ ഉയർന്നുവരുന്ന സുരക്ഷാ വെല്ലുവിളികളോടുള്ള പ്രതികരണവുമാണ് എക്‌സ് സീ ഡ്രാഗൺ .
യുഎസ്എ, ഇന്ത്യ, ജപ്പാൻ, കാനഡ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള നാവികസേനകളാണ് അഭ്യാസത്തിൽ പങ്കെടുത്തത് . ഈ വിമാനങ്ങളിൽ P8A, P8I, P1, CP140 Aurora, P3C ഓറിയോൺ തുടങ്ങി സമുദ്ര നിരീക്ഷണ വിമാനങ്ങൾ എന്നിവ ഉൾപ്പെടുന്നു. സൗഹൃദപരമായ വിദേശ രാജ്യങ്ങളിൽ നിന്നുള്ള മറ്റ് പങ്കാളികളുമായും ഇന്ത്യയുടെ എയർക്രൂ പ്രൊഫഷണൽ ആശയവിനിമയം നടത്തി.
Discussion about this post