10,000 കോടിയുടെ ആയുധ പദ്ധതിയുമായി പ്രതിരോധ മന്ത്രാലയം . 200 155 എംഎം ട്രാക്ക്ഡ് സെൽഫ് പ്രൊപ്പൽഡ് ഹോവിറ്റ്‌സറുകൾ വാങ്ങാനുള്ള നീക്കമാണ് പ്രതിരോധ മന്ത്രാലയം ആരംഭിച്ചത് . ഒരു സ്വകാര്യ മേഖലയിലെ പ്രതിരോധ സ്ഥാപനത്തിന് നൽകാവുന്ന ഏറ്റവും വലിയ ഓർഡറാണ് ലാർസൻ ആൻഡ് ടൂബ്രോയ്ക്ക് നൽകിയിരിക്കുന്നത് .
സൈന്യത്തെ നവീകരിക്കാനും വ്യാവസായിക പ്രതിരോധ അടിത്തറ സൃഷ്ടിക്കാനുമുള്ള സർക്കാരിന്റെ പദ്ധതിക്ക് കരുത്ത് കൂട്ടുന്ന നടപടിയാണിത് . കെ9 വജ്രയ്ക്ക് 50 ടൺ ഭാരമുണ്ട്, 50 കിലോമീറ്ററിലധികം ദൂരം ലക്ഷ്യം ഭേദിക്കാൻ ഈ ഹവിറ്റ്സറുകൾക്ക് കഴിയും.
ദക്ഷിണ കൊറിയൻ പ്രതിരോധ സ്ഥാപനമായ ഹൻവാ ഡിഫൻസുമായി ചേർന്ന് 4,500 കോടി രൂപയ്ക്ക് 100 കെ-9 വജ്രകൾ എൽ ആൻഡ് ടി എത്തിച്ചിരുന്നു. ഈ കരാർ 2017 മെയ് മാസത്തിലാണ് ഒപ്പുവച്ചത് . 2021 ഫെബ്രുവരിയിൽ 100-ാമത്തെ ഹവിറ്റ്സർ സൈന്യത്തിന് കൈമാറി. ആധുനിക പീരങ്കി സംവിധാനങ്ങൾ സ്വന്തമാക്കാനുള്ള കരസേനയുടെ ഏറ്റവും വേഗമേറിയ മാർഗം കൂടിയാണിത്.
2028-ന് മുമ്പ് ഹവിറ്റ്സറുകളുടെ ഡെലിവറികൾ പൂർത്തിയാക്കാനാണ് തീരുമാനം . ലഡാക്ക് , സിക്കിം പോലെ ഉയർന്ന ഉയരത്തിലുള്ളതും, തണുപ്പുള്ളതുമായ ഇടങ്ങളിൽ പ്രവർത്തിക്കാൻ പാകത്തിന് ഈ തോക്കുകളിൽ അപ്‌ഡേറ്റ് ചെയ്ത എഞ്ചിനുകൾ ഘടിപ്പിക്കും .
പ്രതിരോധ മന്ത്രാലയത്തിന്റെ ഡിഫെക്‌സ്‌പോ 2022-ന്റെ ഹൈലൈറ്റുകളിൽ ഒന്നായിരിക്കും ഹവിറ്റ്സർ എന്നാണ് പ്രതിരോധ വിദഗ്ധർ പറയുന്നത് . ഡിഫെക്‌സ്‌പോയുടെ 12-ാം സെക്ഷൻ ഗുജറാത്തിലെ ഗാന്ധിനഗറിൽ മാർച്ച് 10 ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനത്തെ പ്രതിരോധ വ്യവസായ കേന്ദ്രമാക്കി മാറ്റാനുള്ള സർക്കാരിന്റെ നീക്കം കൂടിയാണിത് ഇത്.
കിഴക്കൻ ലഡാക്കിൽ ആരംഭിച്ച ചൈനയുടെ സൈനിക വിന്യാസമാണ് ഇന്ത്യ ആയുധ ശേഖരണം വേഗത്തിലാക്കാൻ ഒരു കാരണം. വജ്ര യഥാർത്ഥത്തിൽ ദക്ഷിണ കൊറിയയിൽ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്‌തതാണ്.
സൈന്യത്തിന്റെ നിലവിൽ അഞ്ച് വജ്ര റെജിമെന്റുകൾ ഉണ്ട്, ഇത് പഞ്ചാബിലെ സമതലങ്ങളിലും അർദ്ധ മരുഭൂമികളിലും വ്യാപിച്ചുകിടക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ മൂന്ന് സ്ട്രൈക്ക് കോറുകൾക്കായാണ് വാങ്ങിയിരിക്കുന്നത് . കഴിഞ്ഞ വർഷം അവസാനം, മൂന്ന് ഹവിറ്റ്സറുകൾ കിഴക്കൻ ലഡാക്കിലേക്ക് പരീക്ഷണാടിസ്ഥാനത്തിൽ മാറ്റിയിരുന്നു .
Discussion about this post