പാകിസ്താൻ നാവികസേനയ്ക്കായി ചൈനയിൽ നിന്ന് യുദ്ധകപ്പൽ വാങ്ങാൻ ഇമ്രാൻ സർക്കാർ . ടൈപ്പ് 054 എ/പി തുഗ്‌റിൽ ക്ലാസ് യുദ്ധക്കപ്പലാണ് പാകിസ്താൻ വാങ്ങുക . ഇത് പാക് നാവികസേനയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണെന്നാണ് ചൈനയുടെ അവകാശവാദം.
സമുദ്രാതിർത്തി സംരക്ഷിക്കുമെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാക് പിഎൻഎസ് തുഗ്റിൽ സേനയിൽ ഉൾപ്പെടുത്തിയതായി ചൈന ഔദ്യോഗിക മാദ്ധ്യമം ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തത്.
ഈ യുദ്ധക്കപ്പലിൽ അത്യാധുനിക ആയുധങ്ങളും സെൻസറുകളും ഘടിപ്പിച്ചിട്ടുണ്ടെന്ന് ചൈനീസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. അന്തർവാഹിനി വിരുദ്ധ വാർഫെയർ ടോർപ്പിഡോകൾ ഉൾപ്പെടെ ക്രൂയിസ് മിസൈലുകളും കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്.
തായ് രാജകീയ നാവികസേനയ്‌ക്കായി നിർമ്മിച്ച ലാൻഡിംഗ് പോർട്ട് ഡോക്ക്, പാകിസ്ഥാൻ നാവികസേനയ്‌ക്കായി നിർമ്മിച്ച ടൈപ്പ് 054 എ/പി തുഗ്‌റിൽ ക്ലാസ് യുദ്ധക്കപ്പൽ ഉൾപ്പെടെ മൂന്ന് യുദ്ധക്കപ്പലുകൾ കഴിഞ്ഞ മാസം ചൈന പുറത്തിറക്കിയിരുന്നു.
നാല് വർഷം മുമ്പ് ചൈനയും പാകിസ്ഥാനും നാല് യുദ്ധകപ്പലുകൾ വാങ്ങാൻ കരാറിൽ ഒപ്പുവെച്ചതായും ചൈനീസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു . ഇരു രാജ്യങ്ങളും തമ്മിലുള്ള മറ്റ് പ്രധാന പദ്ധതികളിൽ ഹെലികോപ്റ്ററുകളും അസ്മത് മിസൈലുകളും ഉൾപ്പെടുന്നു.
മാത്രമല്ല ചൈനയിൽ നിന്ന് ആളില്ലാ യുദ്ധ ഡ്രോണുകൾ ഉൾപ്പെടെയുള്ള ഹാംഗോർ ക്ലാസ് അന്തർവാഹിനികൾക്കായി പാകിസ്ഥാൻ കരാർ ഒപ്പിട്ടതായി പാകിസ്ഥാൻ നാവികസേനാ മേധാവി അഡ്മിറൽ മുഹമ്മദ് അംജദ് ഖാൻ നിയാസി വ്യക്തമാക്കിയിട്ടുണ്ട്
Discussion about this post