പാകിസ്ഥാൻ സൈന്യത്തിനായി എത്തിച്ച ആയുധങ്ങൾ മുന്ദ്ര തുറമുഖത്ത് നിന്ന് പിടിച്ചെടുത്തു. ആഫ്രിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ഏകദേശം 200 ടൺ സാധനങ്ങൾക്കൊപ്പം സംശയാസ്പദമായ ചില വസ്തുക്കൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്ന് തുറമുഖത്തെ കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകിയിരുന്നു . തുടർന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്.
അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗുജറാത്തിലെ കച്ച് ജില്ലയിലെ മുന്ദ്ര തുറമുഖം. അഹമ്മദാബാദിലെ സായ് ബന്ധൻ ഇൻഫിനിയം പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് , മെറ്റീരിയൽ ഇറക്കുമതി ചെയ്തത് . തുറമുഖത്തെ ഹിന്ദു ടെർമിനലിലേക്കാണ് കണ്ടെയ്‌നറുകൾ എത്തിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കസ്റ്റംസും കേന്ദ്ര ഏജൻസികളും നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ് ഇത് പിടികൂടിയത് .കണ്ടെയ്‌നറുകളിൽ പാകിസ്ഥാൻ സൈന്യം നിലവിൽ ഉപയോഗിക്കുന്ന ആയുധങ്ങളുണ്ടെന്ന് അന്വേഷണ വൃത്തങ്ങൾ അറിയിച്ചു. ഇത് നികുതിവെട്ടിപ്പിനുള്ള ശ്രമമാകാനാണ് സാധ്യത . പാകിസ്ഥാനിൽ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് 200 ശതമാനമാണ് തീരുവ ചുമത്തുന്നത്.
Discussion about this post