ഇന്ത്യയുടെ ഭൂതല-വിമാന മിസൈലുകളിൽ വിവിധ രാജ്യങ്ങൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പ്രതിരോധ ഗവേഷണ വികസന വകുപ്പ് സെക്രട്ടറിയും ഡിആർഡിഒ ചെയർമാനുമായ ഡോ. ജി സതീഷ് റെഡ്ഡി . ഇത്തരം താല്പര്യങ്ങൾ രാജ്യത്ത് വികസന സാദ്ധ്യത വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു.
ഉപരിതലത്തിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുന്ന ആകാശ് മിസൈൽ , അസ്ത്ര മിസൈൽ, ടാങ്ക് വേധ മിസൈലുകൾ, റഡാറുകൾ, ടോർപ്പിഡോകൾ എന്നിവയ്ക്ക് വിവിധ രാജ്യങ്ങൾ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് . ഇന്ത്യ നൂതനമായ സാങ്കേതികവിദ്യയും കയറ്റുമതി സാധ്യതയുമുള്ള നിരവധി സംവിധാനങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്,” സതീഷ് റെഡ്ഡി പറഞ്ഞു.
വരും വർഷങ്ങളിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യകളുടെ കയറ്റുമതിയിൽ വൻ വർധനവുണ്ടാകും. ഫിലിപ്പീൻസിന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ നൽകുന്നതിന് 375 മില്യൺ ഡോളറിന്റെ കരാർ ഒപ്പിട്ടതിന് പിന്നാലെയാണ് റെഡ്ഡിയുടെ പ്രസ്താവന.
ബ്രഹ്മോസ് മിസൈൽ സംവിധാനം കയറ്റുമതി ചെയ്യുന്നതിനുള്ള ആദ്യ ഓർഡറാണിതെന്നും ഇത് ഒരു വലിയ മുന്നേറ്റമാണെന്നും അദ്ദേഹം പറഞ്ഞു. ഡിആർഡിഒയുടെ മികച്ച സംരംഭമാണ് ബ്രഹ്മോസ്. ഇത് തുടക്കമാണ്, ഭാവിയിൽ കൂടുതൽ കയറ്റുമതി ഓർഡറുകൾ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
നൂതന സാങ്കേതികവിദ്യകൾ തദ്ദേശീയമായി വികസിപ്പിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമാണിതെന്നും സതീഷ് റെഡ്ഡി പറഞ്ഞു . “പ്രധാനമന്ത്രി നരേന്ദ്രമോദി വളരെ നൂതനമായ സാങ്കേതികവിദ്യകളും സംവിധാനങ്ങളും വികസിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്ന വ്യക്തിയാണ് , ലോകത്തെ വിവിധ രാജ്യങ്ങളിലേയ്ക്ക് ഇന്ത്യയിൽ നിന്ന് ആയുധങ്ങൾ ധാരാളം കയറ്റുമതി ചെയ്യണം. വളരെയധികം കയറ്റുമതി സാധ്യത സംവിധാനങ്ങൾ വികസിപ്പിക്കണം അതിനാണ് ഈ സർക്കാർ പരിഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post