ഫിലിപ്പീൻസ് മറൈൻസിനുള്ള ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളുടെ ആദ്യ കരാർ ഒപ്പ് വച്ചതിനു പിന്നാലെ ആർമിയ്ക്കായി മിസൈലുകൾ വാങ്ങുന്നതിന് രണ്ടാം കരാറിനുള്ള ഒരുക്കങ്ങളും ഫിലിപ്പീൻസ് ആരംഭിച്ചു.
375 മില്യൺ ഡോളറിന്റെ കരാറാണ് മറൈൻസിനായി ഫിലിപ്പീൻസ് ഒപ്പ് വച്ചിരിക്കുന്നത് . ഫിലിപ്പീൻസ് കരസേനയ്ക്ക് ബ്രഹ്മോസ് മിസൈലുകൾക്കായി ദീർഘനാളായി ചർച്ചകൾ നടക്കുന്നുണ്ട് . ഇത് സമീപഭാവിയിൽ തീരുമാനമാകുമെന്നാണ് സൂചന.
മറൈൻ കരാർ പൂർത്തിയായി, അടുത്തത് ഫിലിപ്പീൻസ് ആർമിയുടേതായിരിക്കും. ഫിലിപ്പീൻസ് ആർമി പദ്ധതിയുമായി മുന്നോട്ട് പോകും, ”നയതന്ത്ര വൃത്തങ്ങൾ പറഞ്ഞു. ഫിലിപ്പീൻസ് ആർമി ബ്രഹ്മോസ് ഏറ്റെടുക്കുന്നത് ഫിലിപ്പൈൻസിലെ ഹൊറൈസൺ 3 മോഡേണൈസേഷൻ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.
നാവികസേനയുടെ കീഴിലുള്ള ഫിലിപ്പീൻസ് മറൈൻസിന്റെ കരാറിനും മുന്നേ ഫിലിപ്പീൻസ് ആർമിയ്ക്കായി ചർച്ചകൾ ആരംഭിച്ചിരുന്നെങ്കിലും അത് വൈകുകയും തടസ്സപ്പെടുകയും ചെയ്തു. രണ്ട് ബ്രഹ്മോസ് മിസൈൽ ബാറ്ററികൾ വാങ്ങാനും ആർമി ശ്രമിക്കുന്നതായി ഫിലിപ്പീൻസ് പ്രതിരോധ സെക്രട്ടറി ഡെൽഫിൻ ലോറെൻസാന 2019 ഡിസംബറിൽ വ്യക്തമാക്കിയിരുന്നു.
നേരത്തെ, 2019-ൽ ബ്രഹ്മോസിനെ ഉൾപ്പെടുത്തുന്നതിനുള്ള തയ്യാറെടുപ്പിനായി ഫിലിപ്പീൻസ് ആർമി അതിന്റെ ആർമി ആർട്ടിലറി റെജിമെന്റിന് കീഴിൽ ആദ്യത്തെ കര അധിഷ്ഠിത മിസൈൽ യൂണിറ്റ് സജീവമാക്കിയിരുന്നു.
അതേസമയം മനിലയിലെ എംബസിയിൽ പൂർണ്ണമായ ഡിഫൻസ് അറ്റാഷെയുടെ അഭാവത്തിൽ, സിംഗപ്പൂരിലെ ഇന്ത്യൻ മിഷനിലെ ഡിഎയാണ് നിലവിൽ ഫിലിപ്പീൻസിലേക്കുള്ള നോൺ റെസിഡന്റ് ഡിഎ ആയി പ്രവർത്തിക്കുന്നത് . ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സൈനിക നയതന്ത്രത്തിൽ, ഡിഎകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യം വളരെക്കാലമായി ഉന്നയിക്കപ്പെട്ടിരുന്നുവെങ്കിലും ചുവപ്പുനാടയിൽ കുടുങ്ങി കിടക്കുകയാണ്. എന്നാൽ “ബ്രഹ്‌മോസ് ഒപ്പിടുന്നതോടെ, മനിലയിലേക്ക് ഒരു പൂർണ്ണ ഡിഫൻസ് അറ്റാഷെ അയച്ചേക്കാം,” എന്നും സൂചനകളുണ്ട്.
ബ്രഹ്മോസ് സംവിധാനങ്ങൾക്കായി മാത്രമല്ല, വലിയ തോതിലുള്ള സൈനിക നവീകരണത്തിന്റെ ഭാഗമായി ഫിലിപ്പീൻസ് മുഴുവൻ സൈനിക സഹകരണത്തിനായി ഇന്ത്യയെ ഉറ്റുനോക്കുന്നു. ഫിലിപ്പീൻസിന് പുറമേ, ഇന്തോനേഷ്യയുമായും തായ്‌ലൻഡുമായും വിപുലമായ ചർച്ചകൾ നടക്കുന്നുണ്ട് . നിരവധി രാജ്യങ്ങൾ ബ്രഹ്മോസ് മിസൈലുകൾ ഏറ്റെടുക്കുന്നതിന് താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട് .
Discussion about this post