ഗുജറാത്തിലെ സർ ക്രീക്ക് മേഖലയിൽ പാകിസ്താൻ നുഴഞ്ഞുകയറ്റക്കാർ ഒളിച്ചിരിക്കുന്നതായി സൂചന . ബുധനാഴ്ച ഉച്ചയ്ക്ക് ഡ്രോൺ മുഖേന ഹറാമി നള പ്രദേശത്ത് വ്യോമനിരീക്ഷണം നടത്തുന്നതിനിടെ എട്ട് പാക് ബോട്ടുകൾ കണ്ടെത്തിയിരുന്നു . ഉടൻ തന്നെ സൈനിക സംഘം ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് വഴി ബോട്ടിൽ ഉണ്ടായിരുന്ന നുഴഞ്ഞുകയറ്റക്കാരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചെങ്കിലും ഇവർ രക്ഷപെടുകയായിരുന്നു .
ഇതിനു പിന്നാലെയാണ് ഇവരെ കണ്ടെത്താൻ ഇന്ത്യൻ വ്യോമസേനയുടെ മൂന്ന് കമാൻഡോ ഗ്രൂപ്പുകളെ മൂന്ന് വ്യത്യസ്ത ദിശകളിൽ നിന്ന് ഇറക്കിയത്.റാൺ ഓഫ് കച്ചിലെ ക്രീക്ക് ഏരിയകളിൽ പട്രോളിംഗിനും പ്രവർത്തന ചുമതലകൾക്കുമായി ബിഎസ്എഫിന്റെ പ്രത്യേക യൂണിറ്റിന്റെ ഭാഗമായ കമാൻഡോകളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്
ബിഎസ്എഫ് ഗുജറാത്ത് പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം , ‘ പാകിസ്ഥാനികൾ ഒളിച്ചിരിക്കുന്നിടത്ത് കമാൻഡോകൾ തെരച്ചിൽ തുടരുകയാണ് . ഇത് ചതുപ്പുനിലമാണ്, കണ്ടൽക്കാടുകളും വേലിയേറ്റ വെള്ളവും സൈനികരുടെ വെല്ലുവിളി ഉയർത്തുന്നു. ഓപ്പറേഷൻ ഇപ്പോഴും പുരോഗമിക്കുകയാണ്,‘ ബിഎസ്എഫ് പറയുന്നു.
ഗുജറാത്തിലെ ഭുജിലെ ഹറാമി നല്ല ക്രീക്ക് മേഖലയിൽ പതിനൊന്ന് പാകിസ്ഥാൻ മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തതായി ബിഎസ്എഫ് അറിയിച്ചു. ഫെബ്രുവരി 9 ന് ഗുജറാത്തിലെ ഹറാമി നല്ല എന്ന പൊതുമേഖലയിലാണ് പാകിസ്ഥാൻ മത്സ്യബന്ധന ബോട്ടുകളുടെയും മത്സ്യത്തൊഴിലാളികളുടെയും നുഴഞ്ഞുകയറ്റം കണ്ടെത്തിയത് . രാത്രിയിൽ നടത്തിയ തിരച്ചിലിൽ പതിനൊന്ന് പാകിസ്ഥാൻ മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തു.
Discussion about this post