ഇന്ത്യൻ സൈന്യത്തിലെ വീരന്മാർക്ക് ഇനി പുതിയ യുദ്ധ കവചം . സിഖ് സൈനികർക്ക് തലപ്പാവിന് മുകളിൽ ഭാരം ധരിക്കാൻ കഴിയുന്ന ഭാരം കുറഞ്ഞ ഹെൽമറ്റാണ് സ്വകാര്യ പ്രതിരോധ സ്ഥാപനമായ എംകെയു രൂപകൽപ്പന ചെയ്തിരിക്കുന്നത് .
ഇന്ത്യൻ സായുധ, സുരക്ഷാ സേനകളിലെ സിഖ് സൈനികർക്ക് വെടിയുണ്ടകൾക്കെതിരെ ബാലിസ്റ്റിക് സംരക്ഷണം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് അവർക്കായി പുതിയ യുദ്ധ ഹെൽമറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത് . കാൺപൂർ ആസ്ഥാനമായുള്ള സ്വകാര്യ പ്രതിരോധ സ്ഥാപനമായ എംകെയു രൂപകൽപ്പന ചെയ്ത ഹെൽമെറ്റ് ഭാരം കുറഞ്ഞതും ഫംഗൽ വിരുദ്ധവും അലർജി വിരുദ്ധവുമാണ്. കാലാവസ്ഥാ പ്രൂഫ്, രാസപരമായി സുരക്ഷിതം, അഗ്നിയെ പ്രതിരോധിക്കാൻ ശേഷി എന്നിവയുണ്ട്.
നേരത്തെ, 1.59 ലക്ഷം ബാലിസ്റ്റിക് ഹെൽമെറ്റുകൾക്കുള്ള കരാർ ഇന്ത്യൻ ആർമി എംകെയുവിന് നൽകിയിരുന്നു. ‘ സിഖ് സൈനികർക്ക് മെച്ചപ്പെട്ട സംരക്ഷണം ആവശ്യമാണെന്ന തിരിച്ചറിവോടെയാണ് ഇത് രൂകൽപ്പന ചെയ്തതെന്ന് എംകെയു ചെയർമാൻ മനോജ് ഗുപ്ത പറഞ്ഞു. ഇന്ത്യയിലും ലോകമെമ്പാടും ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും വളരെയധികം സംഭാവന നൽകിയിട്ടും സിഖ് സൈനികർക്ക് മതിയായ സംരക്ഷണം നൽകാനായിട്ടില്ല . അവരുടെ വിശ്വാസത്തിലോ ഐഡന്റിറ്റിയിലോ വിട്ടുവീഴ്ച ചെയ്യാതെ സുഖമായി ധരിക്കാവുന്ന സുരക്ഷാ കവചങ്ങളാണിത്.
വീർ’ ഹെൽമറ്റ് മോഡുലാർ ആക്‌സസറി കണക്റ്റർ സിസ്റ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു . മൾട്ടി-ആക്സസറി മൗണ്ടിംഗ് സിസ്റ്റമാണ് ഇത് . ഹെഡ്-മൗണ്ട് സെൻസറുകൾ, ആശയവിനിമയ സംവിധാനങ്ങൾ, നൈറ്റ് വിഷൻ ഗോഗിൾസ്, ക്യാമറകൾ തുടങ്ങിയ ആധുനിക യുദ്ധ ഉപകരണങ്ങളും ഇതിൽ സജ്ജമാക്കിയിട്ടുണ്ട്.
, “തലപ്പാവ് സിഖുകാരന്റെ അഭിമാനമാണ്. ഇത് വിശ്വാസത്തിന്റെയും, ധൈര്യത്തിന്റെയും ആത്മാഭിമാനത്തിന്റെയും സമർപ്പണത്തിന്റെയും ഭക്തിയുടെയും പ്രതീകം മാത്രമല്ല, സിഖ് സ്വത്വത്തിന്റെ ഒരു പ്രധാന അടയാളം കൂടിയാണ്. സുരക്ഷിതമായ ഉപകരണങ്ങൾ ഇല്ലെങ്കിലും വെടിയുണ്ടകളെ നേരിടാൻ സൈനികർ ഒരിക്കലും മടിച്ചിട്ടില്ല , അവർക്കായാണ് ഈ ഹെൽമറ്റുകൾ സജ്ജമാക്കിയിരിക്കുന്നത് ‘ എംകെയുവിന്റെ മാനേജിംഗ് ഡയറക്ടർ നീരജ് ഗുപ്ത പറഞ്ഞു.
Discussion about this post