സ്ഥിരമായി കടന്നുകയറുകയും അഹന്തയോടെ തുടരുകയും പിന്നെ തോന്നുമ്പോൾ പിന്മാറുകയും ചെയ്തു കൊണ്ടിരുന്ന ചൈന പക്ഷേ ഇങ്ങനെയൊരു പണി പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യയുടെ പ്രദേശമാണെങ്കിലും ബഫർ സോണിൽ ഒരു സൈന്യത്തിന്റെയും സാന്നിദ്ധ്യം ഇതുവരെ ഉണ്ടായിരുന്നില്ല. ഈ മേഖലയിലാണ് തന്ത്രപ്രധാനമായ കുന്നുകൾ മൗണ്ടൻ ബ്രിഗേഡ് കീഴടക്കിയത്.
രണ്ടു മണിക്കൂർ കൊണ്ട് ഓപ്പറേഷൻ പൂർത്തിയാക്കാനായിരുന്നു സൈന്യം തീരുമാനിച്ചിരുന്നത്. അതിനു മുൻപ് തന്നെ തന്ത്രപ്രധാനമായ മേഖലകളിൽ ഇന്ത്യൻ സൈന്യം എത്തി നിലയുറപ്പിച്ചു. ടാങ്ക് വേധ മിസൈലുകളും റോക്കറ്റ് ലോഞ്ചറുകളും കാൾ ഗുസ്താവ് ലോഞ്ചറുകളുമായി മൗണ്ടൻ ബ്രിഗേഡ് സൈനികർ നിരന്നതോടെ ചൈന അക്ഷരാർത്ഥത്തിൽ മുട്ടുകുത്തുകയായിരുന്നു.
ഈ മേഖലയിലേക്ക് കര വഴി ഒരു ആക്രമണവും ഇനി എളുപ്പമല്ല. വ്യോമാക്രമണം നടത്താൻ പറന്നുയരുന്ന ചൈനീസ് വിമാനങ്ങളെ കൃത്യമായി നേരിടാൻ തയ്യാറായാണ് ഇന്ത്യൻ വ്യോമസേന നിൽക്കുന്നത്. മാത്രമല്ല വ്യോമാക്രമണം നടത്തുമ്പോൾ യുദ്ധത്തിന്റെ വ്യാപ്തി വർദ്ധിക്കുകയും ചെയ്യും. ഇത് ചൈന താത്പര്യപ്പെടുന്നില്ല. റിസാംഗ് ലാ , ബ്ലാക്ക് ടോപ് , ഹനാൻ , ഹെൽമെറ്റ് തുടങ്ങി തന്ത്രപ്രധാനമായ മേഖലകളിലാണ് ഇന്ത്യൻ സൈന്യം ശക്തമായ വിന്യാസം നടത്തിയത്.
ഇന്ത്യൻ സൈന്യത്തിന്റെ അപ്രതീക്ഷിത നീക്കം കണ്ട് ചൈനീസ് സൈന്യം പ്രത്യാക്രമണത്തിന് തയ്യാറെടുത്തെങ്കിലും പരാജയം ഉറപ്പായതോടെ പിന്തിരിയുകയായിരുന്നു. ചൈനയുടെ തന്ത്രപ്രധാനമായ ക്യാമ്പുകൾ പോലും ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ നിരീക്ഷണത്തിലാണിപ്പോൾ.
Discussion about this post