റഫാല്‍ യുദ്ധ വിമാനങ്ങളില്‍ ഇനി ഉപയോഗിക്കാന്‍ പോകുന്ന അതിനൂതന സാങ്കേതികവിദ്യകളില്‍ ഒന്ന് ഇന്ത്യന്‍ വ്യോമസേനയ്ക്ക് പഠിപ്പിച്ചു കൊടുത്തതായി ഫാൻസ് പ്രതിരോധ മന്ത്രാലയം. ഫ്രഞ്ച് കമ്പനിയായ താലെസ് ആണ് ഇതു വികസിപ്പിച്ചെടുത്തത്. ഇത് ഫ്രാന്‍സിന്റെ നാവിക സേനയും വ്യോമസേനയും 2018 മുതല്‍ ഉപയോഗിക്കുന്നുണ്ട്.
സെപ്റ്റംബര്‍ 22ന് ഒരു റഫാല്‍ എഫ്3ആര് ഫൈറ്ററില്‍ വച്ചാണ് ഇന്ത്യൻ പൈലറ്റിനു പരിശീലനം നല്‍കിയതെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പറയുന്നു.വിമാനത്തിന്റെ പുറത്ത് ഘടിപ്പിച്ചിരിക്കുന്ന ഒരു പോഡിലുള്ള സെന്‍സറുകളായ ടാലിയോസ് എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വിധമാണ് പൈലറ്റിനു പഠിപ്പിച്ചു കൊടുത്തത്.
ഭൂതലത്തില്‍ അകലെയുള്ള ശത്രു സ്ഥാനങ്ങളും ലക്ഷ്യമാക്കി ബോംബുകളും മിസൈലുകളും തൊടുക്കാന്‍ ഉപകരിക്കുന്നതാണ് ഈ സിസ്റ്റം. റഫാല്‍ വിമാനങ്ങളില്‍ ഇപ്പോഴുള്ള സെന്‍സറുകളെ കവച്ചുവയ്ക്കുന്ന തരത്തിലുള്ള പ്രകടനമായിരിക്കും ടാലിയോസിനു നടത്താനാകുക. ഇതിന്റെ പ്രയോഗരീതിയാണ് പൈലറ്റിന് ഫ്രഞ്ച് മന്ത്രാലയം ഇന്ത്യൻ പൈലറ്റിന് പഠിപ്പിച്ചു കൊടുത്തത്.
Discussion about this post