ടോക്കിയോ : ഇന്ന് ജപ്പാനിൽ ഇന്ത്യയും അമേരിക്കയും , ജപ്പാനും , ഓസ്ട്രേലിയയും ഉൾപ്പെടുന്ന ക്വാഡ്’ ഗ്രൂപ്പിന്റെ തന്ത്രപ്രധാനമായ കൂടിക്കാഴ്ച നടത്തുകയാണ്. ഇന്തോ-പസഫിക്’ സംരംഭത്തില്‍ നാല് അംഗ രാജ്യങ്ങളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ കൂടിക്കാഴ്ച സഹായിക്കുമെന്ന് ജപ്പാന് പ്രത്യാശ പ്രകടിപ്പിച്ചു. കോവിഡ് -19 പകര്‍ച്ചവ്യാധിക്കുശേഷം വിദേശകാര്യ മന്ത്രിമാരുടെ ആദ്യ വ്യക്തിഗത കൂടിക്കാഴ്ചയാണിത്.
വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ഓസ്ട്രേലിയന്‍ സ്റ്റേറ്റ് സെക്രട്ടറി മാരിസി പെയ്ന്, ജാപ്പനീസ് വിദേശകാര്യ മന്ത്രി തോഷിമിറ്റ്സു മോടെഗി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് .ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന ആക്രമണത്തെ ചെറുക്കുന്നതിന് കൃത്യമായ പദ്ധതിയോടെ മുന്നേറണമെന്നാണ് ക്വാഡ് ഗ്രൂപ്പില്‍ ഉയരുന്ന അഭിപ്രായം.
ഇന്‍ഡോ പസഫിക് സമുദ്ര മേഖലയിലും ദക്ഷിണ ചൈനാ കടലിലുമുള്ള ചൈനയുടെ നാവിക താല്പര്യങ്ങള് വര്‍ധിച്ചു വരുന്നത് ക്വാഡ് സമ്മേളനത്തിന്റെ പ്രാഥമിക അജണ്ടകളില്‍ ഒന്നായിരിക്കും. അതിനാല്‍ത്തന്നെ, ശക്തരായ നാല് ജനാധിപത്യ രാഷ്ട്രങ്ങളുടെ സമ്മേളനത്തെ, ഉരുക്കുമുഷ്ടി ഭരണമുള്ള ചൈന ചങ്കിടിപ്പോടെയാണ് നോക്കിക്കാണുന്നത്.
Discussion about this post