ശ്രീനഗർ: ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ നിരവധി വിവരങ്ങൾ പാകിസ്താന് കൈമാറിയ ചാരനെ അറസ്റ്റ് ചെയ്തു. സുരക്ഷാ ഇൻസ്റ്റാളേഷനുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഇന്റർ സർവീസസ് ഇന്റലിജൻസിലേക്ക് (ഐഎസ്ഐ) കൈമാറുകയായിരുന്നു. 21 കാരനായ കുൽജീത് ശർമ ദുബായിലെ ഒരു സ്ത്രീയ്ക്കാണ് സുരക്ഷാ വിവരങ്ങൾ നൽകിയത്.
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഇവരുമായി ഇയാൾ അടുപ്പമാകുകയും പിന്നീട് ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുകയായിരുന്നു. ഹണി ട്രാപ്പിലൂടെയാണ് ഇവർ ഇയാളുമായി വിവരങ്ങൾ ചോദിച്ചറിഞ്ഞതെന്നാണ് അന്വേഷണ വൃത്തങ്ങൾ അറിയിച്ചു.
Discussion about this post