തിരുവനന്തപുരത്തെ പാങ്ങോട് നടത്തുന്ന ഇന്ത്യന്‍ ആര്‍മി റാലിക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്നത് ഡിസംബർ 4 വരെ ആയിരിക്കും. ആര്‍മിയുടെ റിക്രൂട്ട്മെന്റ് നടപടി എല്ലാം സൗജന്യമാണ്. അഡ്മിറ്റ് കാര്‍ഡ് മുഖേനയാണ് റാലിയില്‍ പ്രവേശനം അനുവദിക്കുക.
റാലിക്കായി പോകുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പിന്റെ മൂന്ന് സെറ്റുകള്‍ കൈയിലുണ്ടായിരിക്കണം. മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ച്, മറ്റ് റെക്കോഡിങ് ഉപകരണങ്ങള്‍ എന്നിവയൊന്നും റാലിയിലും പരീക്ഷയ്ക്കും അനുവദിക്കുന്നതല്ല. റാലിയില്‍ പങ്കെടുക്കുന്നവരുടെ ചെവിയുടെ അകം ശുചിയാക്കിയിരിക്കണം. അതേസമയം താഴെ പറയുന്ന തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.
സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി (ഓള് ആംഡ്)
യോഗ്യത: 45 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി./മെട്രിക്ക്. ഓരോ വിഷയങ്ങള്‍ക്കും 33 ശതമാനം മാര്‍ക്കെങ്കിലും നേടിയിരിക്കണം. പ്രായം: പതിനേഴര മുതല്‍ 21 വയസ്സുവരെ. 1999 ഒക്ടോബര്‍ 1 മുതല്‍ 2003 ഏപ്രില്‍ ഒന്നിനിടയില്‍ ജനനം. രണ്ട് തീയതികളും ഉള്‍പ്പെടെ. കുറഞ്ഞ ശാരീരികക്ഷമത: ഉയരം-166 സെ.മീ., ഭാരം-50 കിലോ., നെഞ്ചളവ്-77 സെ.മീ. 5 സെ.മീ. വികാസം ഉണ്ടായിരിക്കണം.
സോള്‍ജ്യര്‍ ടെക്നിക്കല്‍ (ഏവിയേഷന്‍/അമ്യൂണിഷന്‍ എക്സാമിനര്‍)
യോഗ്യത: സയന്‍സ് വിഷയത്തില്‍ പ്ലസ്ടു/ഇന്റര്‍മീഡിയറ്റ് വിജയം. ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കും ഓരോ വിഷയനും 40 ശതമാനം മാര്‍ക്ക്. പ്രായം: പതിനേഴര-23 വയസ്സ്. 1997 ഒക്ടോബര്‍ ഒന്നിനും 2003 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനനം. രണ്ട് തീയതികളും ഉള്‍പ്പെടെ. കുറഞ്ഞ ശാരീരികക്ഷമത: ഉയരം-165 സെ.മീ., ഭാരം-50 കിലോ., നെഞ്ചളവ്-77 സെ.മീ. 5 സെ.മീ. വികാസം ഉണ്ടായിരിക്കണം.
സോള്‍ജ്യര്‍ ടെക്നിക്കല്‍
യോഗ്യത: 45 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി./മെട്രിക്ക്. ഓരോ വിഷയങ്ങള്‍ക്കും 33 ശതമാനം മാര്‍ക്കെങ്കിലും നേടിയിരിക്കണം. പ്രായം: പതിനേഴര മുതല്‍ 21 വയസ്സുവരെ. 1999 ഒക്ടോബര്‍ 1 മുതല്‍ 2003 ഏപ്രില്‍ ഒന്നിനിടയില്‍ ജനനം. രണ്ട് തീയതികളും ഉള്‍പ്പെടെ. കുറഞ്ഞ ശാരീരികക്ഷമത: ഉയരം-166 സെ.മീ., ഭാരം-50 കിലോ., നെഞ്ചളവ്-77 സെ.മീ. 5 സെ.മീ. വികാസം ഉണ്ടായിരിക്കണം.
സോള്‍ജ്യര്‍ ട്രേഡ്സ്മാന് പത്താംക്ലാസ് പാസ്
ഡ്രെസര്‍, ഷെഫ്, സ്റ്റുവാര്‍ഡ്, സപ്പോര്‍ട്ട് സ്റ്റാഫ് (ഇ.ആര്.), വാഷര്‍മാന്‍, പെയിന്റര്‍ ആന്‍ഡ് ഡെക്കറേറ്റര്‍ ആന്‍ഡ് ടെയ്ലര്) യോഗ്യത: പത്താംക്ലാസ് വിജയം. ഓരോ വിഷയത്തിനും 33 ശതമാനം മാര്‍ക്ക്. പ്രായം: പതിനേഴര-23 വയസ്സ്. 1997 ഒക്ടോബര്‍ ഒന്നിനും 2003 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനനം. രണ്ട് തീയതികളും ഉള്‍പ്പെടെ. കുറഞ്ഞ ശാരീരിക ക്ഷമത: ഉയരം-166 സെ.മീ., ഭാരം-50 കിലോ., നെഞ്ചളവ്-77 സെ.മീ. 5 സെ.മീ. വികാസം.
സോള്‍ജ്യര്‍ ട്രേഡ്സ്മാന് (മെസ് കീപ്പര്‍ ആന്‍ഡ് ഹൗസ് കീപ്പര്‍)
യോഗ്യത: എട്ടാംക്ലാസ് വിജയം. എല്ലാ വിഷയത്തിനും 33 ശതമാനം മാര്‍ക്ക് വേണം. പ്രായം: പതിനേഴര-23 വയസ്സ്. 1997 ഒക്ടോബര്‍ ഒന്നിനും 2003 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനനം. രണ്ട് തീയതികളും ഉള്‍പ്പെടെ. കുറഞ്ഞ ശാരീരികക്ഷമത: ഉയരം-166 സെ.മീ., ഭാരം-50 കിലോ, നെഞ്ചളവ്-77 സെ.മീ. 5 സെ.മീ. വികാസം ഉണ്ടായിരിക്കണം.
സോള്‍ജ്യര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍ ടെക്നിക്കല്‍/ഇന്‍വന്ററി മാനേജ്മെന്റ് (ഓള് ആംസ്)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും സ്ട്രീമിലെ പ്ലസ്ടു/ഇന്റര്‍മീഡിയറ്റ് വിജയം (ആര്‍ട്സ്, കൊമേഴ്സ്, സയന്‍സ്). എല്ലാ വിഷയങ്ങളിലും 50 ശതമാനം മാര്‍ക്ക് വേണം. ഇംഗ്ലീഷ്/മാത്സ്/അക്കൗണ്ട്സ്/ബുക്ക്സ് കീപ്പിങ് എന്നിവയില്‍ 50 ശതമാനം മാര്‍ക്ക് വേണം. പ്രായം: പതിനേഴര-23 വയസ്സ്. 1997 ഒക്ടോബര്‍ ഒന്നിനും 2003 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനനം. രണ്ട് തീയതികളും ഉള്‍പ്പെടെ. കുറഞ്ഞ ശാരീരികക്ഷമത: ഉയരം-162 സെ.മീ., ഭാരം-50 കിലോ., നെഞ്ചളവ്-77 സെ.മീ. 5 സെ.മീ. വികാസം.
സോള്‍ജ്യര്‍ ടെക്/ നഴ്സിങ് അസിസ്റ്റന്റ്/ നഴ്സിങ് അസിസ്റ്റന്‍സ് വെറ്ററിനറി
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ സയന്‍സ് പ്ലസ്ടു/ഇന്റര്‍മീഡിയറ്റ് വിജയം. എല്ലാ വിഷയങ്ങളിലും 40 ശതമാനം മാര്‍ക്ക് വേണം. അല്ലെങ്കില്‍ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ സയന്‍സ് പ്ലസ്ടു/ഇന്റര്‍മീഡിയറ്റ്. പ്രായം: പതിനേഴര-23 വയസ്സ്. 1997 ഒക്ടോബര്‍ ഒന്നിനും 2003 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനനം. രണ്ട് തീയതികളും ഉള്‍പ്പെടെ. കുറഞ്ഞ ശാരീരികക്ഷമത: ഉയരം-165 സെ.മീ., ഭാരം-50 കിലോ., നെഞ്ചളവ്-77 സെ.മീ. 5 സെ.മീ. വികാസം
Discussion about this post