ന്യൂഡല്‍ഹി: ശത്രു രാജ്യങ്ങളുടെ കപ്പലുകളെ നിമിഷാര്‍ദ്ധം കൊണ്ട് തകര്‍ക്കാവുന്ന ആന്റി ഷിപ്പ് മിസൈല്‍ (എ.എസ്.എച്ച്.എം) ബംഗാള്‍ ഉള്‍ക്കടലില്‍ വച്ച് ഇന്ത്യ വിജയകരമായി പരീക്ഷിക്കുകയുണ്ടായി. ഇതിനായി തയ്യാറാക്കിയ പ്രത്യേക കപ്പലില്‍ കൃത്യമായി മിസൈല്‍ പതിച്ചെന്ന് നാവികസേന അധികൃതര്‍ പറയുകയുണ്ടായി. പ്രത്യേക കപ്പല്‍ പൂര്‍ണമായും നശിച്ചു. ഐഎന്‍എസ് കോറ എന്ന കപ്പലില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചിരിക്കുന്നത്.
കുറച്ച് നാള് മുന്‍പും ആന്റി ഷിപ്പ് മിസൈല്‍ പരീക്ഷണം ഇന്ത്യ നടത്തിയിരുന്നു. ഐഎന്‍എസ് പ്രഫലില്‍ നിന്നാണ് മിസൈല്‍ അന്ന് പരീക്ഷിച്ചത്. കൃത്യമായി ലക്ഷ്യസ്ഥാനത്ത് അതിവേഗം മിസൈല്‍ പതിച്ചു. അറേബ്യന്‍ കടലിലാണ് ആ പരീക്ഷണം നടന്നത്. മിസൈല്‍ മാത്രമല്ല അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ സാധിക്കുന്ന യുദ്ധകപ്പലായ ഐഎന്‍എസ് കവരത്തിയും ഇന്ത്യ പുറത്തിറക്കി.
കരസേന മേധാവി എം.എം നരവനേയാണ് കപ്പല്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. ശത്രുക്കളുടെ അന്തര്‍വാഹിനികളെ കണ്ടെത്താനും കൃത്യമായ നശിപ്പിക്കാനും ഐഎന്‍എസ് കവരത്തിക്ക് കഴിയുമെന്ന് നാവികസേന അറിയിച്ചു.
#AShM fired by #IndianNavy‘s Guided Missile Corvette #INSKora hits the target at max range with precise accuracy in #BayofBengal.
Target ship severely damaged & in flames.#IndianNavy #MissionDeployed & #CombatReady.#StrikeFirst #StrikeHard #StrikeSure#हरकामदेशकेनाम pic.twitter.com/EJwlAcN781— SpokespersonNavy (@indiannavy) October 30, 2020
Discussion about this post