ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകളുടെ നിർമ്മാണം ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലൂടെ അതിവേഗം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ . നിലവിൽ ഉപയോഗിക്കുന്ന ചേതക്ക്, ചീറ്റ എന്നീ ഹെലികോപ്റ്ററുകൾ കാലഹരണപ്പെട്ടു. ഇവയുടെ കാലാവധി 2023 ൽ പൂർത്തിയാകും .
നേരത്തേ റഷ്യയിൽ നിന്നും പുതിയ ഹെലികോപ്റ്ററുകൾ വാങ്ങാൻ ഇന്ത്യ നീക്കങ്ങൾ നടത്തിയിരുന്നു . എന്നാൽ ഇന്ന് മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയിൽ തന്നെ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾ നിർമ്മിക്കാൻ മോദി സർക്കാരിന് ആലോചനയുണ്ട് . ഹെലികോപ്റ്റർ നിർമ്മാണവുമായി ബന്ധപ്പെട്ട് റഷ്യയുമായി 2015ൽ കരാർ ഉണ്ടാക്കിയിരുന്നു. ഇരട്ട എഞ്ചിനുകളുള്ള 200 (കരസേനക്ക് 135,ഐഎഎഫിന് 65) കമോവ് -226 ടി ഹെലികോപ്റ്ററുകൾ 20,000 കോടി രൂപയ്ക്ക് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു കരാർ.
60 എയർഫ്രെയിമുകൾ ഇറക്കുമതി ചെയ്യാനും ബാക്കിയുള്ളവ ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിക്കാനുമാണ് ഉദ്ദേശിച്ചിരുന്നത്. ശേഷിക്കുന്ന ആവശ്യങ്ങൾക്കായി സ്വദേശീയമായ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾ ഉപയോഗിക്കാനും ആലോചനയുണ്ടായിരുന്നു . എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം റഷ്യയുമായുള്ള മുൻ കരാറിൽ നിന്ന് ഇന്ത്യ പിന്മാറാനും തദ്ദേശീയമായി വികസിപ്പിച്ച ഹെലികോപ്റ്ററുകൾ വാങ്ങാനുമാണ് സാദ്ധ്യത.
ധ്രുവ് ഹെലികോപ്റ്ററുകൾക്ക് ശേഷം ഹെലികോപ്റ്ററുകൾ വികസിപ്പിക്കുന്നതിൽ എച്ച്എഎല്ലിന്റെ വൈദഗ്ധ്യത്തെ ഇന്ത്യൻ സർക്കാർ അധികം പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന പോരായ്മയും ഇതു വഴി നികത്താനാകും .
അമേത്തിയിൽ AK-203 പ്ലാന്റ് ഉൾപ്പെടെയുള്ള സുപ്രധാന പ്രതിരോധ ഇടപാടുകളുടെ അന്തിമരൂപം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ഇന്ത്യാ സന്ദർശനത്തിന് ഒരാഴ്ച മുമ്പാണ് പ്രഖ്യാപിച്ചുവെന്നതും ശ്രദ്ധേയമാണ് . കാമോവ് കാ-226, റഷ്യൻ ഹെലികോപ്റ്ററിലെ സങ്കീർണ്ണമായ കോ-ആക്സിയൽ റോട്ടറുകളുടെ അറ്റകുറ്റപ്പണിയ്ക്ക് ചെലവുകൾ ഏറെയാണെന്നും വിദഗ്ധർ പറയുന്നു. കൂടാതെ, കൂടുതൽ പ്രാദേശികമായി നിർമ്മിച്ച ഭാഗങ്ങൾ ഇതിൽ ഉൾപ്പെടുത്തുന്നതിനുള്ള ചർച്ചകളും വിജയം കണ്ടില്ല .
2020 ഫെബ്രുവരിയിലാണ്, ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററിന് പ്രാരംഭ പ്രവർത്തന അനുമതി ലഭിച്ചത് . ആ വർഷം സെപ്റ്റംബറിൽ, സിയാച്ചിൻ മേഖലകളിൽ പരീക്ഷണങ്ങൾ നടത്തി . 2021 നവംബറിൽ, ഇന്ത്യൻ പ്രതിരോധ മന്ത്രാലയം 12 കരസേനയ്ക്കും വ്യോമസേനയ്ക്കും 6 വീതം എയർഫ്രെയിമുകളുടെ പ്രാരംഭ ഓർഡർ നൽകി .
ഇന്ത്യൻ സായുധ സേന ഈ ഹെലികോപ്റ്ററുകൾ വിവിധ ദൗത്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട് . കാഷ്വാലിറ്റി ഇവാക്വേഷൻ സെർച്ച് ആൻഡ് റെസ്ക്യൂ , ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് ഡിസാസ്റ്റർ റിലീഫ് , എന്നിവയ്ക്ക് പുറമേ ഭാരമേറിയ ഹെലികോപ്റ്ററുകൾക്ക് എത്തിച്ചേരാനാകാത്ത ഉയർന്ന പ്രദേശങ്ങളിൽ സൈനികരെയും , മറ്റ് വസ്തുക്കളും എത്തിക്കാനും ഇത്തരം ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നുണ്ട്.
Discussion about this post