74-ാം സ്ഥാപക ദിനത്തിൽ, പുതിയ യൂണിഫോം പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് ഇന്ത്യൻ സൈന്യം . പാരച്യൂട്ട് റെജിമെന്റിന്റ് കമാൻഡോകൾ, പുതിയ യൂണിഫോം ധരിച്ച്, സൈനിക ദിനത്തിൽ ഡൽഹി കന്റോണ്മെന്റ് പരേഡ് ഗ്രൗണ്ടിലേക്ക് മാർച്ച് ചെയ്തു.ഇതാദ്യമായാണ് യൂണിഫോം പൊതുവേദിയിൽ അവതരിപ്പിക്കുന്നത്
2022ലെ ആർമി ദിന പരേഡിൽ സൈന്യം പുതിയ യൂണിഫോം പ്രദർശിപ്പിക്കുമെന്ന് ഡിസംബറിൽ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. സേനയുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള യൂണിഫോം മാറ്റിസ്ഥാപിക്കുന്നതിനായി ബ്രിട്ടീഷ് സൈന്യം ഉപയോഗിച്ചതിന് സമാനമായ യൂണിഫോമുകളെ കുറിച്ച് ചർച്ചകളും നടന്നിരുന്നു.ഈ വർഷം ഓഗസ്റ്റിൽ ഇത് ഇന്ത്യൻ സൈന്യത്തിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.
ന്യൂ ഡൽഹിയിലെ ആർമി ആസ്ഥാനത്ത് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ എല്ലാ വെള്ളിയാഴ്ചകളിലും ഈ വസ്ത്രങ്ങളാകും ധരിക്കുക . ഫോർവേഡ് ഏരിയകളിൽ നിയോഗിച്ചിരിക്കുന്ന സൈനികരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണിത് . അതിശൈത്യകാലത്ത് സംരക്ഷണം , സൈനികർക്ക് കൂടുതൽ സുരക്ഷ , അതിജീവനം എന്നീ ലക്ഷ്യങ്ങൾ മുന്നിൽ നിർത്തിയാണ് പുതിയ യൂണിഫോം ഡിസൈൻ ചെയ്തിരിക്കുന്നത്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ സഹായത്തോടെ 15 പാറ്റേണുകൾ, എട്ട് ഡിസൈനുകൾ, നാല് തുണിത്തരങ്ങൾ എന്നിവയുടെ ഓപ്ഷനുകളിലൂടെയാണ് പുതിയ ആർമി കോംബാറ്റ് പാറ്റേൺ യൂണിഫോം വികസിപ്പിച്ചിരിക്കുന്നത്.70:30 എന്ന അനുപാതത്തിൽ കോട്ടണും പോളിസ്റ്ററും ചേർന്നതാണ് യൂണിഫോം. ഭാരം കുറഞ്ഞ രീതിയിലാണ് യൂണിഫോം ഒരുക്കിയിട്ടുള്ളത്.
പുതിയ യൂണിഫോം കൂടുതൽ ഭംഗിയും വേനൽക്കാലത്തും തണുപ്പുകാലത്തും സുഖകരവുമായിരിക്കും. സൈനികരെ വിന്യാസിക്കുന്ന മേഖലകളും അവർ പ്രവർത്തിക്കുന്ന കാലാവസ്ഥയും പരിഗണിച്ചാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Discussion about this post