ന്യൂഡൽഹി : റിപ്പബ്ലിക് ദിന പരേഡിൽ വ്യോമസേനയുടെ ടാബ്ലോയുടെ ഭാഗമായി രാജ്യത്തെ ആദ്യ വനിതാ റാഫേല്‍ യുദ്ധവിമാന പൈലറ്റ് ശിവാംഗി സിംഗ് .
വ്യോമസേന ടാബ്ലോയുടെ ഭാഗമാകുന്ന രണ്ടാമത്തെ വനിതാ യുദ്ധവിമാന പൈലറ്റാണ് ശിവാംഗി.കഴിഞ്ഞ വര്‍ഷം വ്യോമസേന ടാബ്ലോയുടെ ഭാഗമായ ഫ്ലൈറ്റ് ലെഫ്റ്റനന്റ് ഭാവന കാന്ത് ആണ് ആദ്യത്തെ വനിതാ യുദ്ധ വിമാന പൈലറ്റ്.
വാരണാസിയിൽ നിന്നുള്ള ശിവാംഗി സിംഗ് 2017 ലാണ് വ്യോമസേനയിൽ ചേർന്നത് . ഐഎഎഫിന്റെ വനിതാ യുദ്ധവിമാന പൈലറ്റുമാരുടെ രണ്ടാം ബാച്ചിൽ കമ്മീഷൻ ചെയ്യുകയും ചെയ്തു. റഫേലിന് മുമ്പ് മിഗ് 21 ബൈസൺ വിമാനവും ശിവാംഗി പറത്തിയിരുന്നു.
പഞ്ചാബിലെ അംബാല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐഎഎഫിന്റെ ഗോൾഡൻ ആരോസ് സ്ക്വാഡ്രണിന്റെ ഭാഗമാണ് ശിവാംഗി . ഇന്ത്യൻ എയർഫോഴ്സിന്റെ മാറുന്ന ഭാവി എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ടാബ്ലോ തയ്യാറാക്കിയത്.
റഫേൽ യുദ്ധവിമാനത്തിന്റെ സ്കെയിൽ ഡൗൺ മോഡലുകൾ, തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എൽസിഎച്ച്), 3ഡി നിരീക്ഷണ റഡാർ അസ്ലെഷ എംകെ-1 എന്നിവ ദൃശ്യത്തിന്റെ ഭാഗമായിരുന്നു. 1971-ലെ ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ച മിഗ്-21 വിമാനത്തിന്റെ സ്കെയിൽ ഡൗൺ മോഡലും വ്യോമസേന പരേഡിൽ ഉൾപ്പെടുത്തിയിരുന്നു.
Discussion about this post