മൻഹാട്ടൻ പ്രൊജക്റ്റ് എന്ന് വിളിക്കപ്പെടുന്ന യൂ എസ് ഉദ്യമമാണ് ആണവ ആയുധങ്ങളുടെ നിർമാണത്തിന് വഴിതെളിച്ചത് .മൻഹാട്ടൻ പ്രോജെക്ടിനെപ്പറ്റി ആയിരക്കണക്കിന് പുസ്തകങ്ങൾ എഴുതപ്പെട്ടിട്ടുണ്ട് .മലയാളത്തിൽ വിവർത്തനങ്ങളായും സ്വതന്ത്രഗ്രന്ഥങ്ങളായും ധാരാളം പുസ്തകങ്ങൾ ഉണ്ട് .സംഭവങ്ങളുടെയും അവയിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തികളുടെയും വലിപ്പം നിമിത്തം പലവുരു പറഞ്ഞാലും കേട്ടിരിക്കാവുന്ന ഒരു സംഭവകഥയാണ് മൻഹാട്ടൻ പ്രോജെക്ടിന്റേത് .
.
മുപ്പതുകളിൽ ഹിറ്റ്ലറുടെ ജർമനിയിൽ നടന്ന ചില സംഭവങ്ങളാണ് മൻഹാട്ടൻ പ്രോജക്ടിന് തുടക്കം കുറിച്ചതെന്ന് വേണമെങ്കിൽ പറയാം .ന്യൂട്രോണുകൾ ഉപയോഗിച്ച യുറാനിയത്തെ വികിരണ വിധേയമാക്കിയപ്പോൾ ആ പരീക്ഷണത്തിലൂടെ ഇറാനിയത്തെക്കാൾ; വളരെ അറ്റോമിക് ഭാരവും സംഖ്യയും കുറഞ്ഞ ബേരിയം നിർമ്മിക്കപ്പെട്ടു എന്ന വാർത്ത അക്കാലത്തു ഭൗതിക ശാസ്ത്രജ്ഞന്മാർക്കിടയിൽ പരന്നിരുന്നു .അതിനുശേഷം പല ഭൗതിക ശാസ്ത്രജന്മാരും സ്വാസതന്ത്രമായ കണക്കുകൂട്ടലുകൾ നടത്തി ജർമനിയിൽ നടന്നത് ന്യൂക്ലിയർ ഫിഷൻ ആണെന്ന് സ്ഥിരീകരിച്ചു ..മുൻപ് പ്രവചിക്കപ്പെട്ടിരുന്നെങ്കിലും ന്യൂക്ലിയർ ഫിഷൻ പ്രാവർത്തികമാക്കാനാവുമെന്നത് തികച്ചും അതിശയിപ്പിക്കുന്ന ഒരു വസ്തുതയായിരുന്നു അക്കാലത് . പെട്ടന്ന് തന്നെ ന്യൂക്ലിയർ ഫിഷൻ ഉപയോഗിച് അത്യധികം വിനാശകരമായ ഒരു ബോംബ് തന്നെ നിര്മിക്കാനാവും എന്ന വസ്തുതയും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഭൗതിക ശാസ്ത്രജ്ഞമാർക്ക് ബോധ്യപ്പെട്ടു .
.
നാസി ജർമ്മനി ഒരു ന്യൂക്ലിയർ ഫിഷൻ ബോംബ് ഉണ്ടാക്കിയാൽ സംഭവിക്കാവുമെന്ന കെടുതികളെക്കുറിച്ചു വളരെ ആശങ്കാകുലരായിരുന്നു ചില ഭൗതിക ശാസ്ത്രജ്ഞർ .അവരിൽ ഒരാളായിരുന്നു ഹങ്കേറിയൻ ശാസ്ത്രജ്ഞനായ ലിയോ സിലാദ് ( Leo Szilard ) .അമേരിക്കൻ സർക്കാരിനെ ഇക്കാര്യങ്ങൾ ബോധിപ്പിക്കാനുള്ള സിലാദിന്റെ ശ്രമങ്ങൾ തുടരെ തുടരെ പാഴായി .സിലാഡിന് അമേരിക്കൻ ഭരണത്തിന്റെ ശ്രദ്ധ നേടാൻ കഴിഞ്ഞില്ലെന്നതായിരുന്നു യാഥാർഥ്യം .അതിനായി കൂടുതൽ പ്രശസ്തനായ ഒരു ഭൗതിക ശാസ്ത്രജ്ഞന്റെ സഹായം തേടാൻ സിലാഡ് തീരുമാനിച്ചു .സിലാടും ,സുഹൃത്തായ ഭൗതിക ശാസ്ത്രജ്നൻ യുജീൻ വെങ്കറും( Eugene Wigner ) ചേർന്ന് അമേരിക്കൻ പ്രെസിഡന്റായ ഫ്രാൻക്ലിൻ റൂസ്വെൽറ്റിന് ഒരു കത്തെഴുതി .ആ കത്തിൽ സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റീനെ കൊണ്ട് ഒപ്പുവയ്പ്പിക്കാനും അവർക്കായി .സീലാഡ് -ഐൻസ്റ്റീൻ എഴുത്ത് ( Einstein–Szilárd letter )എന്നാണ് ഈ കത്ത് അറിയപ്പെടുന്നത് .ആൽബർട്ട് ഐൻസ്റ്റീൻ ഒപ്പുവച്ചതായതിനാൽ ഈ കത്ത് അമേരിക്കൻ ഭരണകൂടത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി .മൻഹാട്ടൻ പ്രോജക്ടിന്റെ തുടക്കവും ഈ കത്തിൽ നിന്നായിരുന്നു
.
മൻഹാട്ടൻ പ്രൊജക്റ്റ് എന്നത് യൂ എസ് ആണവ പദ്ധതിയുടെ അപര നാമമായിരുന്നു .കടുത്ത രഹസ്യ സ്വഭാവമാണ് പ്രോജെക്ടിനുണ്ടായിരുന്നത് . ശാസ്ത്ര -സൈനിക വിഭജനം ആദ്യമേ പ്രോജെക്ടിനുണ്ടായിരുന്നു .റോബർട്ട് ഓപ്പെൺഹെയ്‌മെർ ആയിരുന്നു പദ്ധതിയുടെ ശാസ്ത്ര വിഭാഗത്തിന്റെ തലവൻ .പദ്ധതിയുടെ സൈനിക തലവൻ യൂ എസ് സൈന്യത്തിലെ ബ്രിഗേഡിയർ ജനറലായിരുന്ന ലെസ്ലി ഗ്രോവ്സ് ( Leslie Groves ) ആയിരുന്നു സൈനിക മേൽനോട്ടം വഹിച്ചത് . ന്യൂ മെക്സിക്കോയിലെ ആളൊഴിഞ്ഞ മരു ഭൂമിയിലായിരുന്നു പ്രോജക്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങൾ .പക്ഷെ യൂ എസ് ഭൂപ്രദേശത്തിന്റെ പല ഭാഗങ്ങളും പ്രൊജക്ടുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ നില നിന്നിരുന്നു .യൂ എസ് സൈനിക രാഷ്ട്രീയ നേതൃത്വത്തിനു മാത്രമാണ് സ്ഥാപനങ്ങളുടെ പൂർണ്ണ ചുമതലകൾ അറിയാമായിരുന്നത് .ജപ്പാന്റെ പേൾ ഹാർബർ ആക്രമത്തിനു ശേഷം വിഭവങ്ങൾ പ്രോജെക്ടിലേക്ക് ഒഴുകാൻ തുടങ്ങി . ആണവ ആയുധം ജപ്പാനുമേൽ തന്നെ പ്രയോഗിക്കണം എന്ന യൂ എസ് രാഷ്ട്രീയ നേതൃത്വം അന്നേ തീരുമാനീ ച്ചതുപോലെയായിരുന്നു പ്രവർത്തനങ്ങൾ .
.
ഒരു യുറേനിയം ബോംബും ഒരു പ്ലൂട്ടോണിയം ബോംബും നിർമിക്കാനുള്ള പദ്ധതികൾ ആദ്യമേ തുടങ്ങിയിരുന്നു .പ്രാകൃതിക യുറേനിയത്തിൽ നിന്നും യുറേനിയം -235 വേർതിരിച്ചെടുക്കുക അന്നത്തെ സാങ്കേതിക വിദ്യയുടെ പരമോന്നത കഴിവുകളെപ്പോലും പരീക്ഷിച്ചു. ഈ പ്രോജക്ടിന് വേണ്ടി പ്ലൂട്ടോണിയം നിർമ്മിക്കാനായാണ് ആദ്യ ആണവ റിയാക്ടറുകൾ നിർമ്മിക്കപ്പെട്ടത് .പല ബോംബ് ഡിസൈനുകളും അവലോകനം ചെയ്യപ്പെട്ടു .മിക്ക ഡിസൈനുകളും പ്രായോഗികമായി അപ്രാപ്യമായിരുന്നു .അവസാനം ഇമ്പ്ലോഷൻ (ഞെരിഞ്ഞ് അമരൽ ) തത്വത്തെ അവലംബിച്ചുള്ള പ്ലൂട്ടോണിയം ഡിസൈനും ,ഗൺ ടൈപ്പ് ബോംബ് ഡിസൈനും തെരഞ്ഞെടുക്കപ്പെട്ടു .ഗൺ ടൈപ്പ് ഡിസൈനിനെ ലിറ്റിൽ ബോയ് എന്ന് ഇമ്പ്ലോഷൻ ബോംബിനെ ഫാറ്റ് മാൻ എന്നും വിളിച്ചു .
.
1945 മാർച്ചോടുകൂടി രണ്ടുതരം ബോംബുകളും ഏറെക്കുറെ തയ്യാറായിരുന്നു .പല ശാസ്ത്രജ്ഞന്മാരും ബോംബുകളുടെ പ്രഹരശേഷി കണക്കുകൂട്ടി. കണക്കു കൂട്ടലുകളെല്ലാം ശരിയായ സ്ഫോടനത്തെക്കാൾ വളരെ കുറവായിരുന്നു .ഒരു പൂർണ പരീക്ഷണ മാണോ അതോ ഒരു ചെറുപരീക്ഷണ സ്ഫോടനമാണോ നടത്തേണ്ടത് എന്നതിനെ കുറിച് അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നു .പ്രോജക്ടിന്റെ തലവനായ ഒപ്പെൻഹെയ്‌മെൻ പൂർണതോതിലുള്ള പരീക്ഷണത്തെ അനുകൂലിച്ചു .അതിനാൽ തന്നെ പൂർണ്ണ പരീക്ഷണം നടത്താൻ തീരുമാനിച്ചു .1945 ജൂലൈ 16 നു പുലർച്ചെ ന്യൂ മെക്സിക്കോയിലെ മരുഭൂമിയിൽ പ്ലൂട്ടോണിയം ഇമ്പ്ലോഷൻ ഡിസൈൻ അവലംബിച്ച ആണവ ബോംബ് പരീക്ഷിക്കപ്പെട്ടു .ട്രിനിറ്റി എന്ന പേരാണ് പരീക്ഷണത്തിന് നൽകപ്പെട്ടത് .
.
ദൂരെ ബങ്കറുകളിലിരുന്നു സ്ഫോടനം വീക്ഷിച്ച ഒപ്പെൻഹെയ്‌മേറും മറ്റു പ്രൊജക്റ്റ് ഉന്നതരും സ്തബ്ധരായി. അവരുടെയൊക്കെ എല്ലാ കണക്കുകൂട്ടലുകൾക്കും അപ്പുറമായിരുന്നു ആ സ്ഫോടനം .ഓപ്പൺ ഹെയ്‌മെർക്ക് ഭഗവത് ഗീത യിൽ നിന്നുള്ള ഒരു ശ്ലോകം ഓർമ്മ വന്നു
.
”ദിവി സൂര്യ സഹസ്രസ്യ
ഭവേദ്യുഗപദ് ഉത്ഥിതാ
യദി ഭാഃ സദൃശീ സാസ്യാദ്
ഭാസസ്തസ്യ മഹാത്മനഃ ”
.
ആ ശോഭ അനേകായിരം സൂര്യന്‍മാര്‍ ആകാശത്തില്‍ ഒരുമിച്ചുദിച്ചാലുണ്ടാകുന്ന പ്രഭക്ക് തുല്യമായിരുന്നു.)
.
ഒപ്പെൻഹെയ്‌മേരുടെ നാവിൽനിന്നും ആ വരികൾ അടർന്നു വീണു .ആയിരം സൂര്യന്മാർ ഉദിച്ചുയർന്നപോലെയായിരുന്നു ആ സ്ഫോടനം .ഒപ്പെൻഹെയ്‌മേറെ സംബന്ധിച്ച് അതായിരുന്നു മൻഹാട്ടൻ പ്രജക്റ്റിന്റെ ഉപസംഹാരം .പിന്നീട് നടന്നതെല്ലാം ആ സംരംഭത്തിന്റെ ഫലങ്ങളെ മുൻനിർത്തിയുള്ള രാഷ്ട്രീയ തീരുമാനങ്ങളായിരുന്നു .
Discussion about this post