Sainikam
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
Sainikam
No Result
View All Result

യുവാക്കൾക്ക് മൂന്നുവർഷത്തേക്ക് സൈനിക സേവനം ; വിപ്ലവകരമായ പദ്ധതിയുമായി ഇന്ത്യൻ സൈന്യം

May 14, 2020, 03:05 pm IST
in India
യുവാക്കൾക്ക് മൂന്നുവർഷത്തേക്ക് സൈനിക സേവനം ; വിപ്ലവകരമായ പദ്ധതിയുമായി ഇന്ത്യൻ സൈന്യം
Share on FacebookShare on Twitter

ഡൽഹി: യുവാക്കളിൽ ദേശീയബോധവും രാജ്യസ്നേഹവും വളർത്തുന്നതിനോടൊപ്പം തൊഴിലില്ലായ്മയും പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാരിന് മുന്നിൽ പുതിയ നിർദ്ദേശവുമായി സൈന്യം. യുവാക്കള്‍ക്ക് സൈന്യത്തില്‍ ഹ്രസ്വകാല സര്‍വീസിന് അവസരമൊരുക്കുന്ന പദ്ധതിയാണ് കേന്ദ്രത്തിന് മുന്നില്‍ സൈന്യം അവതരിപ്പിച്ചിരിക്കുന്നത്. യുവാക്കൾക്ക് മൂന്ന് വർഷത്തെ സൈനിക സേവനത്തിന് അവസരമൊരുക്കുക വഴി സൈന്യത്തിലെ ഒഴിവുകള്‍ നികത്താന്‍ സാധിക്കുന്നതിനോടൊപ്പം യുവാക്കൾക്ക് തൊഴിലും ലഭ്യമാകുമെന്ന് സൈന്യം വിലയിരുത്തുന്നു.

‘ടൂർ ഓഫ് ഡ്യൂട്ടി ‘എന്ന് വിശേഷിപ്പിക്കപ്പെടുന്ന പദ്ധതി നിർബ്ബന്ധിത സൈനിക സേവനമായിരിക്കില്ല. സൈനിക സേവനം ഒരു തൊഴിലായി നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്തവരും എന്നാല്‍ സൈനിക ജീവിതത്തിന്റെ സാഹസികതയും അനുഭവങ്ങളും അതിന്റെ ആവേശവും ആഗ്രഹിക്കുന്നവരുമായ യുവാക്കൾക്ക് വേണ്ടിയാണ് പദ്ധതി. നിർബ്ബന്ധിത സൈനിക സേവനമല്ലെങ്കിലും സൈനിക സേവനത്തിന്റെ രീതികളിലുള്ള നിബന്ധനകളില്‍ ഇളവനുവദിക്കില്ലെന്നും കേന്ദ്രത്തിന് സമര്‍പ്പിച്ച പദ്ധതിയില്‍ സൈന്യം വ്യക്തമാക്കുന്നു.

ടൂർ ഓഫ് ഡ്യൂട്ടിയുടെ ഭാഗമായി യുവാക്കൾ നേടുന്ന വരുമാനം നികുതി രഹിതമായിരിക്കും. ഈ മൂന്നുവര്‍ഷ കാലയളവിന് ശേഷം പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ക്കും ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് ശ്രമിക്കുന്നവർക്കും പ്രത്യേക പരിഗണന നല്‍കണമെന്നും സൈന്യം നിർദ്ദേശിക്കുന്നു.

പുതിയ പദ്ധതിയുടെ ഭാഗമായി സൈനിക പരിശീലനം ലഭിക്കുന്ന യുവാക്കള്‍ രാജ്യത്തിന് മുതല്‍ക്കൂട്ടാകുമെന്ന് സൈനിക വൃത്തങ്ങൾ വിലയിരുത്തുന്നു. ഇത്തരത്തില്‍ അച്ചടക്കവും സമര്‍പ്പണ ബോധവുമുള്ള യുവാക്കൾ ഭാവി ജീവിതത്തിൽ രാജ്യത്തിന്റെ യശ്ശസ്സ് ഉയർത്തിപ്പിടിക്കുമെന്നും സൈന്യം നിരീക്ഷിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായി തുടക്കത്തിൽ ചില ഒഴിവുകളിലേക്ക് മാത്രം നിയമനം നടത്താനും വിജയകരമെന്ന് കണ്ടാല്‍ കൂടുതല്‍ വിപുലമാക്കാനുമാണ് നിർദ്ദേശം. യുവാക്കളില്‍ രാജ്യസ്‌നേഹവും ദേശീയ ബോധവും വളര്‍ത്താന്‍ പദ്ധതി ഉപകരിക്കുമെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ.

Tags: FEATURED
Share173TweetSendShare

Related Posts

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

അതിർത്തിയിൽ സമാധാനം ഉറപ്പാക്കാനാണ് തങ്ങൾ എപ്പോഴും ശ്രമിക്കുന്നത് ; ഇന്ത്യയും അത് പിന്തുടരണമെന്ന് ചൈന

ഇന്ത്യൻ സൈന്യത്തിലെ വീരസിഖ് സൈനികർക്ക് ഇനി പുതിയ യുദ്ധ കവചം ; സുരക്ഷാ സജ്ജീകരണങ്ങളോടെ പുതിയ ഹെൽമറ്റ്

ഇന്ത്യൻ സൈന്യത്തിലെ വീരസിഖ് സൈനികർക്ക് ഇനി പുതിയ യുദ്ധ കവചം ; സുരക്ഷാ സജ്ജീകരണങ്ങളോടെ പുതിയ ഹെൽമറ്റ്

Discussion about this post

Latest News & Articles

ഗുജറാത്തിൽ പാക് നുഴഞ്ഞുകയറ്റക്കാർ ഒളിച്ചിരിക്കുന്നതായി സൂചന ; തെരച്ചിലിനായി വ്യോമസേനയുടെ മൂന്ന് കമാൻഡോ ഗ്രൂപ്പുകൾ രംഗത്ത്

ഗുജറാത്തിൽ പാക് നുഴഞ്ഞുകയറ്റക്കാർ ഒളിച്ചിരിക്കുന്നതായി സൂചന ; തെരച്ചിലിനായി വ്യോമസേനയുടെ മൂന്ന് കമാൻഡോ ഗ്രൂപ്പുകൾ രംഗത്ത്

ആ ദേശസ്നേഹത്തിന് ഇന്ത്യൻ സൈന്യത്തിന്റെ ആദരം : കുടിലിന് മുന്നിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് നൽകിയ മലയാളി കുടുംബത്തിന് നാവികസേനയുടെ ആദരം

ആ ദേശസ്നേഹത്തിന് ഇന്ത്യൻ സൈന്യത്തിന്റെ ആദരം : കുടിലിന് മുന്നിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് നൽകിയ മലയാളി കുടുംബത്തിന് നാവികസേനയുടെ ആദരം

  • Home
  • Contact Us
  • Privacy Policy

© 2020 Sainikam.com

No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News

© 2020 Sainikam.com