ബല്‍സോര്‍: അതിര്‍ത്തിയില്‍ ചൈനയുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിനിടെയില്‍ ഇന്ത്യ ശൗര്യ മിസൈലിന്റെ നൂതന പതിപ്പ് വിജയകരമായി പരീക്ഷിച്ചു. നിയന്ത്രണ രേഖയില്‍ ചൈനയുമായി എപ്പോള്‍ വേണമെങ്കിലും ഒരു യുദ്ധമുണ്ടാകാനുള്ള സാധ്യതകള്‍ നിലനില്‍ക്കെയാണ് സര്‍ഫസ്-ടു-സര്‍ഫസ് ന്യൂക്ലിയര്‍ കേപ്പബിള്‍ മിസൈലായ ശൗര്യയുടെ നൂതന പതിപ്പ് വിജയകരമായി പരീക്ഷിച്ചത്. ആണവശേഷിയുള്ള ശൗര്യ മിസൈല്‍ ഒഡീഷയുടെ തീരത്ത് വച്ചാണ് പരീക്ഷണം നടത്തിയത്.
800 കിലോ മീറ്റര്‍ ദൂരത്തിലുള്ള ലക്ഷ്യ സ്ഥാനത്ത് ശരവേഗത്തില്‍ മിസൈല്‍ കുതിച്ചു പായും.ഇത് വളരെ ഭാരം കുറഞ്ഞതും പ്രവര്‍ത്തിപ്പിക്കാന്‍ എളുപ്പവുമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ലക്ഷ്യത്തിലേക്ക് അടുക്കും തോറും ഹൈപ്പര്‍സോണിക് വേഗതയില്‍ സഞ്ചരിക്കാന്‍ ഈ മിസൈലിന് സാധിക്കും. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പമെന്റ് കൗണ്‍സില്‍ പൂര്‍ണമായും സ്വയം പര്യാപ്തതയില്‍ നിര്‍മ്മിച്ച മിസൈലാണ് ശൗര്യയുടെ പുതിയ പതിപ്പ്.
read also: മ്യാന്മറുമായുള്ള ബന്ധം ശക്തമാക്കാനൊരുങ്ങി ഇന്ത്യ ; കരസേന മേധാവിയുടെ സന്ദർശനം നാളെ
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ഇതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വേഗമേറിയ ക്രൂസ് മിസൈല്‍ എന്ന വിശേഷണത്തോടെ വികസിപ്പിച്ച ബ്രഹ്മോസിന്റെ പരിഷ്കരിച്ച പതിപ്പിന്റെ പരീക്ഷണം ഒഡീഷയിലെ ചാന്ദിപുരില്‍ വിജയകരമായിരുന്നു.
ഡിആര്‍ഡിഒയുടെ പിജെ-10 പ്രൊജക്ടിന് കീഴിലാണ് പരീക്ഷണം നടത്തിയത്. അതേസമയം, അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനങ്ങളെ നേരിടാന്‍ സര്‍വ്വ സജ്ജമായി ഇന്ത്യ മിസൈലുകള്‍ അടക്കം നേരത്തെ വിന്യസിച്ചിരുന്നു.
Discussion about this post