ന്യൂദൽഹി: കിഴക്കൻ ലഡാക്കിലെ ഗാൽവാൻ വാലിയിൽ ജൂൺ 15 ന് ചൈനീസ് സൈന്യവുമായി യുദ്ധം ചെയ്യുന്നതിനിടെ വീരമൃത്യു വരിച്ച 20 ധീര സൈനികർക്ക് വേണ്ടി ഇന്ത്യൻ സൈന്യം സ്മാരകം നിർമിച്ചു. കിഴക്കൻ ലഡാക്കിലെ പോസ്റ്റ് 120 ൽ ആണ് സ്മാരകം നിർക്കിച്ചിരിക്കുന്നത്. ഈ ആഴ്ച ആദ്യം ഉദ്ഘാടനം ചെയ്ത സ്മാരകത്തിൽ, “Snow Leopard” എന്നും “Gallants of Galwan” എന്ന ഓപ്പറേഷന്റെ വീരഗാഥകളെക്കുറിച്ചും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ)യുടെ സൈനികരെ പ്രദേശത്ത് നിന്ന് ഇന്ത്യൻ ആർമി പുറത്താക്കിയ രീതിയെക്കുറിച്ചും പരാമർശിക്കുന്നു.
അവർക്ക് “കനത്ത നാശനഷ്ടങ്ങൾ” വരുത്തിയതായും രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ് 120 ശ്യോക്-ഡൗലത് ബേഗ് ഓൾഡി (ഡിബിഒ) റോഡിനടുത്താണ്. യൂണിറ്റ് ലെവൽ മെമ്മോറിയലിൽ 20 ഇന്ത്യൻ ആർമി ഉദ്യോഗസ്ഥരുടെയും പേരുകൾ ആലേഖനം ചെയ്തിട്ടുണ്ട്. സ്മാരകത്തിലെ 20 ഉദ്യോഗസ്ഥരുടെ പട്ടികയിൽ മൂന്ന് നായിബ് സബ്ദാർ, മൂന്ന് ഹാവിൽദാർ, 12 ശിപായി എന്നിവർ ഉൾപ്പെടുന്നു.
read also: ശത്രുവിനെ തരിപ്പണമാക്കാൻ ഇനി ഇന്ത്യയുടെ ശൗര്യ മിസൈലും, പരീക്ഷണം വിജയം
അതേസമയം ഈ സംഘർഷത്തിൽ കൊല്ലപ്പെട്ടവരും പരിക്കേറ്റവരുമായ സൈനികരുടെ എണ്ണം ഇതുവരെ ചൈന വെളിപ്പെടുത്തിയിട്ടില്ല. ഒരു അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ട് അനുസരിച്ച്, ചൈനീസ് ഭാഗത്ത് 35 സൈനികർക്ക് ആൾനാശം ഉണ്ടായതായാണ് വിവരം.
Discussion about this post