ന്യൂഡൽഹി: നവീകരണത്തിന് വിധേയമായിരുന്ന കിഴക്കൻ ലഡാക്കിലെ ഡൗലത് ബേഗ് ഓൾഡി (ഡിബിഒ) യിലേക്കുള്ള റോഡ് ഒക്ടോബർ അവസാനത്തോടെ തയ്യാറാകുമെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ അറിയിച്ചു. ഇന്ത്യ ടിവിയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിൽ അഞ്ചുമാസമായി തുടരുന്ന സൈനിക നിലപാടിന് കാരണമായ ഒന്നാണ് ദുർബുക്-ഷ്യോക്-ഡൗലത് ബേഗ് ഓൾഡി റൂട്ടിലെ (DS-DBO) ഇന്ത്യയുടെ റോഡ് നിർമ്മാണം.
ഡിബിഒ റോഡ് കൂടാതെ ഡെംചോക്ക്, കാർഗിൽ എന്നിവിടങ്ങളിലെ പദ്ധതികളും നടക്കുന്നുണ്ട് . കിഴക്കും പടിഞ്ഞാറും ലഡാക്കിൽ നിരവധി റോഡുകൾ വരുന്നതായും ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ലഫ്റ്റനൻറ് ജനറൽ ഹർപാൽ സിംഗ് ദേശീയ മാധ്യമത്തോട് പറഞ്ഞു.
read also: ഗാൽവാൻ താഴ്‌വരയിൽ വീരമൃത്യു വരിച്ച 20 ധീര സൈനികർക്ക് ലഡാക്കിൽ സൈന്യം സ്മാരകം നിർമ്മിച്ചു
ഇതിനിടെ ഇന്നലെ പ്രധാനമന്ത്രി ഉത്ഘാടനം ചെയ്ത അടൽ തുരങ്കം വളരെയേറെ പ്രയോജനപ്രദമായ ഒന്നാണ്. ഇത് സാധാരണക്കാർക്ക് ഗുണം ചെയ്യും. മാത്രമല്ല യാത്രാ സമയം കുറച്ചുകൊണ്ട് ലഡാക്കിലേക്ക് വേഗത്തിൽ സൈനിക നീക്കവും നൽകുമെന്നത് ചൈനയ്ക്ക് വളരെയേറെ ആശങ്ക നൽകുന്ന ഒന്നാണ് .
Discussion about this post