ന്യൂഡൽഹി: പർവത യുദ്ധത്തിൽ ഇന്ത്യൻ സുരക്ഷാ സേനയുടെ പുലിക്കുട്ടികളെ നേരിടാൻ ചൈനയ്ക്ക് സാധിക്കാതിരുന്നതോടെ പുതിയ വഴി തേടി ചൈന. പാകിസ്ഥാൻ സൈന്യം ചൈനയുടെ പിഎൽഎയെ പരിശീലിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നതായുള്ള വീഡിയോ ഒരു ചൈനീസ് മാധ്യമപ്രവർത്തകൻ ട്വിറ്ററിൽ പങ്കിട്ടു. ഇത് വൈറലാണ്. 52 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, താടിയുള്ള ഒരാൾ വലതുവശത്ത് നിന്ന് 0:05 ന് കാണപ്പെടുന്നു.
അദ്ദേഹത്തിന്റെ മുഖ സവിശേഷത ചൈനീസ് അല്ല എന്ന് തെളിയിക്കുന്നതാണ് . മറ്റ് ചൈനീസ് പട്ടാളക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ ഇയാൾ താരതമ്യേന ഉയരമുള്ള ആളുമാണ്. പർവത യുദ്ധത്തിലെ ഇന്ത്യയുടെ വൈദഗ്ധ്യത്തെ ഒരു ചൈനീസ് സൈനിക വിദഗ്ദ്ധൻ പ്രശംസിച്ചിരുന്നു .മികച്ച പരിശീലനം നേടിയ, നല്ലരീതിയില്‍ തയ്യാറെടുത്ത, മാനസികമായി കരുത്ത് നേടിയ ഇന്ത്യന്‍ സൈനികരെയാവും അവര്‍ക്ക് നേരിടേണ്ടി വരികയെന്നുന്നാണ് കമാന്‍ഡന്റ് വ്യക്തമാക്കിയത്.
ശാരീരികവും മാനസികവുമായി ഇന്ത്യന്‍ സൈനികരോട് താരതമ്യം ചെയ്യുമ്പോള്‍ ചൈനീസ് സൈനികരില്‍ ഭൂരിഭാഗവും നഗരപ്രദേശങ്ങളില്‍നിന്നുള്ളവരാണ്. ഇത്തരം മേഖലകളില്‍ അവര്‍ക്ക് ദീര്‍ഘകാലം തുടരാനാവില്ല.ഇന്ത്യന്‍ സൈനികര്‍ ശൈത്യകാലത്തെ യുദ്ധത്തില്‍ ഏറെ പരിചയസമ്പന്നരാണെന്നും വളരെവേഗം പ്രവര്‍ത്തനസജ്ജരാകാന്‍ അവര്‍ മാനസികമായി തയ്യാറാണെന്നും ഉള്ളത് തന്നെയാണ് ചൈനക്ക് കടുത്ത പ്രതിസന്ധി ആകുന്നത്.
ലഡാക്കിലെ പ്രതികൂല കാലാവസ്ഥയെയും, ഇന്ത്യന്‍ സൈനികരുടെ ബലിഷ്ഠമായ കരങ്ങളെയും ഒരു പോലെ ഭയക്കുന്ന ചൈനീസ് ഭടന്മാര്ക്ക് സഹായമേകാനായിട്ടാണ് പാകിസ്ഥാന് അവരുടെ സൈനികരെ നിയോഗിച്ചിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന അനുമാനങ്ങള്‍. യുദ്ധ സാഹചര്യം ചൈന സൃഷ്ടിക്കുകയാണെങ്കില്‍ മികച്ച പരിശീലനം നേടിയ, സജ്ജരായ, വിശ്രമവും മാനസികപരവുമായി തയാറായ ഇന്ത്യൻ സൈനികരെയാണ് ചൈനക്ക് നേരിടേണ്ടി വരിക.
ഈ അവസരത്തിലാണ് ചൈന പാകിസ്താന്റെ സൈനികരുടെ സഹായം തേടിയിട്ടുള്ളതെന്നാണ് വിവരം. സൈനിക പരിശീലനത്തിന് ശേഷം ആദ്യമായി ലഡാക്കിലേക്ക് നിയോഗിക്കപ്പെട്ട സൈനികര്‍ വികാരവായ്പ്പോടെ സൈനിക ഗാനം ആലപിക്കുന്ന വീഡിയോയും കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. വീഡിയോ കാണാം:
Here, we met with Chinese #PLA warriors along #China #India LAC.
Maybe some of them were standing at the #GalwanValley. pic.twitter.com/KYMMWYD5KI— Shen Shiwei沈诗伟 (@shen_shiwei) October 3, 2020
Discussion about this post