ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണം ആസൂത്രണം ചെയ്ത തീവ്രവാദികളായ നാല് കശ്മീർ യുവാക്കളെ അറസ്റ്റ് ചെയ്തതായി ദില്ലി പോലീസിന്റെ പ്രത്യേക സെൽ അറിയിച്ചു. സെൻട്രൽ ഡെൽഹിയിലെ ഐടിഒ പ്രദേശത്ത് പിടികൂടിയ ഇവരിൽ നിന്ന് നാല് നൂതന പിസ്റ്റളുകളും 120 ലധികം വെടിമരുന്നുകളും പിടിച്ചെടുത്തതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
പുൽവാമ നിവാസിയായ അൽതാഫ് അഹ്മദ് ദാർ (25), ഷോപിയാൻ നിവാസികളായ മുഷ്താഖ് അഹ്മദ് ഗാനി (27), ഇഷ്ഫാക്ക് മജീദ് കോക (28), അക്കിബ് സഫി (22) എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ സൈന്യത്തിന്റെ കൈകളാൽ കൊല്ലപ്പെട്ട തീവ്രവാദിയായ ബർഹാൻ കോകയുടെ ജ്യേഷ്ഠനാണ് ഇഷ്ഫാക്ക്. ഇയാൾ അൻസാർ ഗജ്‌വത് ഉൽ ഹിന്ദിന്റെ മേധാവിയും ജമ്മു കശ്മീരിലെ അൽ ക്വയ്ദയുടെ ഷാർപ്പ് ഷൂട്ടറും കൂടി ആയിരുന്നു ഇയാൾ.
ഈ വർഷം ഏപ്രിൽ 29 ന് ഷോപിയാനിലെ മെൽഹോറ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിലാണ് ബർഹാൻ കോക കൊല്ലപ്പെട്ടതെന്ന് അവർ പറഞ്ഞു.അദ്ദേഹത്തിന്റെ മരണശേഷം ജ്യേഷ്ഠൻ ഇഷ്ഫാക്ക് മജീദ് കോകയെ അൻസാർ ഗജ്‌വത് ഉൽ ഹിന്ദിന്റെ കേഡർമാർ തീവ്രവാദ സംഘടനയ്ക്ക് വേണ്ടി സമീപിക്കുകയും ഇയാൾ അതിൽ ചേരുകയുമായിരുന്നു.
read also: ഇന്ത്യൻ സേനക്ക് നേരെ 2019 മുതൽ ഉള്ള സൈബർ ആക്രമണത്തിന്റെ തെളിവുകൾ ലഭിച്ചു, പിന്നില്‍ പാകിസ്ഥാന്‍
തുടർന്ന് ഇന്റലിജൻസ് അന്വേഷണത്തിലാണ് തീവ്രവാദികളായ ഒരു കൂട്ടം കശ്മീരി യുവാക്കൾ ആയുധങ്ങളും വെടിക്കോപ്പുകളുമായി ഐടിഒയിലേക്കും ദര്യഗഞ്ചിലേക്കും വരുമെന്നു പോലീസിന് വിവരം ലഭിച്ചത്. തുടർന്നാണ് പോലീസ് ഇവരെ പിടികൂടിയത്. ജിഹാദിന്റെ ആവശ്യത്തിനായി പ്രവർത്തിക്കാൻ ഇസ്ഫാക്കിനെ ഇപ്പോഴത്തെ മേധാവി അൻസാർ ഗജ്‌വത്ത് ഉൽ ഹിന്ദ് ഉപദേശിച്ചതായി പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായി.
ഇയാളുടെ നിർദേശപ്രകാരം സെപ്റ്റംബർ 27 ന് ദില്ലിയിലെത്തിയ തീവ്രവാദികൾ പഹർഗഞ്ചിൽ തമ്പടിച്ചിരിക്കുകയായിരുന്നുവെന്നു ഡിസിപി പറഞ്ഞു. ദില്ലിയിൽ താമസിക്കുന്നതിനിടെ ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിച്ചു. തുടർന്ന് പല തീവ്രവാദ പ്രവർത്തനങ്ങളിലും ഇവരെ പങ്കാളികളാക്കാനായിരുന്നു ഇവരുടെ പദ്ധതി എന്നും പോലീസ് പറയുന്നു.
Discussion about this post