ന്യൂഡല്‍ഹി: ചൈനയുടെയോ പാകിസ്താന്റെയോ അതിര്‍ത്തിയില്‍ നിന്ന് പ്രകോപനമുണ്ടായാൽ ശക്തമായ തിരിച്ചടി നൽകാൻ തയ്യാറായി ഇന്ത്യൻ വ്യോമസേന. തന്ത്രപ്രധാനമായ പ്രവിശ്യകളിലെല്ലാം സേന വിന്യാസവും നടത്തിയിട്ടുണ്ട്. ചൈന അതിർത്തിയിൽ ആക്രമണം നടത്താന്‍ ഓപ്പറേഷന്‍ നടത്തേണ്ട പ്രധാന വ്യോമത്താവളങ്ങളാണ് ലേയും , ശ്രീനഗറും.
ലഡാക്കില്‍ ചൈനയുടെ ഭാഗത്ത് നിന്ന് ഉയര്‍ന്ന് വരുന്ന ഭീഷണി നേരിടാന്‍ വ്യോമസേന പൂര്‍ണസജ്ജമാണെന്ന് വ്യോമസേന മേധാവി രാകേഷ് കുമാര്‍ സിംഗ് ബഡൗരിയ അറിയിച്ചു. കൂടാതെ പാകിസ്താന്റെ ഭാഗത്തു നിന്നും പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ രണ്ടു അതിർത്തിയിലും സേന അതീവ ജാഗ്രതയിലാണ്. ചൈനീസ് വ്യോമസേനയുടെ നീക്കങ്ങളാണ് ഇന്ത്യ പ്രധാനമായും വീക്ഷിക്കുന്നത്.
ഹോട്ടന്‍, ഗര്‍ ഗുന്‍സ, കഷ്ഘാര്‍, ഹോപ്പിംഗ്, ധോന്‍ക സോങ്, ലിന്‍ഴി, പംഗാത് വ്യോമതാവളങ്ങളാണ് ഇന്ത്യ നിരീക്ഷിക്കുന്നത്. ഈ വ്യോമ താവളങ്ങളെല്ലാം തന്നെ ലഡാക്ക്, അരുണാചല്‍ പ്രദേശ് അതിര്‍ത്തികളിലും ടിബറ്റന്‍ മേഖലകളിലുമാണുള്ളത്. സുഖോയ്-30, മിഗ്-29, മിറാഷ്-2000എസ് എന്നിവയെ ഇന്ത്യ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്.
read also: പുൽവാമയിൽ സുരക്ഷാസേനയ്ക്ക് നേരെ ഭീകരാക്രമണം: രണ്ട് സൈനികര്‍ക്ക് വീരമൃത്യു
അതേസമയം, ലഡാക്ക് മേഖലയില്‍ ചൈനയെക്കാള്‍ ഒരുപടി മുന്നിലാണ് ഇന്ത്യയെന്ന് പ്രതിരോധ വിദഗ്ധര്‍ വ്യക്തമാക്കുന്നു. ലഡാക്ക് വളരെ ചെറിയ പ്രദേശമാണ്. എന്തെങ്കിലും അനിഷ്ട സംഭവമുണ്ടായാല്‍ അതിനെ വളരെ ശക്തമായ രീതിയില്‍ നേരിടാന്‍ പാകത്തിലാണ് സേനയെ വിന്യസിച്ചിരിക്കുന്നതെന്ന് രാകേഷ് കുമാര്‍ സിംഗ് ബഡൗരിയ കൂട്ടിച്ചേർത്തു.
Discussion about this post