വാഷിംഗ്ടണ്‍: ഇന്ത്യയുമായുള്ള ‘യഥാര്‍ത്ഥ നിയന്ത്രണ രേഖ'(എല്‍എസി)യുടെ നിയന്ത്രണം ബലപ്രയോഗത്തിലുടെ പിടിച്ചെടുക്കാന്‍ ചൈന ശ്രമം നടത്തിയതായി അമേരിക്ക.യുഎസിന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയാന് ആണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ചൈനയുടെ നിലപാടില്‍ മാറ്റം കൊണ്ടുവരാന്‍ ചര്‍ച്ചകള്‍ കൊണ്ടോ കരാറുകള്‍ കൊണ്ടോ കാര്യമില്ലെന്ന് മനസിലാക്കാനുള്ള സമയം അതിക്രമിച്ചുവെന്നും റോബര്‍ട്ട് ഒബ്രിയാന് വ്യക്തമാക്കി.കിഴക്കന്‍ ലഡാക്കില്‍ അഞ്ചു മാസത്തോളമായുള്ള ഇന്ത്യ-ചൈന സംഘര്‍ഷം മഞ്ഞുരുകാതെ തുടരുകയാണ്.
ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തേയും സാരമായി ബാധിച്ചു. പ്രശ്ന പരിഹാരത്തിനായിഇരുരാജ്യങ്ങളും ഇന്നതതല നയതന്ത്ര-സൈനിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ പ്രശ്നപരിഹാരത്തിലേക്ക് എത്തിയിട്ടില്ല.ഇതിനിടെയാണ് അമേരിക്കയുടെ വെളിപ്പെടുത്തൽ. യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ നിയന്ത്രണം ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാന്‍ ചൈന ശ്രമിച്ച ഇന്ത്യന്‍ അതിര്‍ത്തിയിലും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിയുടെ അതിര്‍ത്തിയിലെ അധിനിവേശം വ്യക്തമാണ്.ചൈനയുടെ തായ്വാന് കടലിടുക്കിലെ അധിനിവേശവും വ്യക്തമാണ്.
ഈ മേഖലയില്‍ പിഎല്‍എയുടെ നാവിക വ്യോമ സേനകള്‍ സൈനികാഭ്യാസം നടത്തുന്നത് തുടരുകയാണെന്നും അദേഹം കൂട്ടിച്ചേര്‍തതു.ഈ ആഴ്ച ആദ്യം യൂട്ടയില്‍ ചൈനയക്കുറിച്ച് നട്ത്തിയ പ്രസ്താവനയിലാണ് ഒബ്രിയാന് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഇന്ത്യയ്ക്കു സഖ്യകക്ഷിയായി യുഎസിനെ ആവശ്യമുണ്ടെന്നും ചൈനയ്ക്കെതിരായ പോരാട്ടത്തില്‍ പങ്കാളിയാക്കാന്‍ അവര്‍ താത്പര്യപ്പെടുന്നുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി പോംപെയോ വ്യക്തമാക്കി.
‘ഇന്ത്യയുടെ വടക്ക് വന്‍ തോതില്‍ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ് ചൈന ഇപ്പോള്‍. ലോകം ഉണര്‍ന്ന് എണീറ്റിരിക്കുകയാണ്. പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സഖ്യം ഈ ഭീഷണിയെ നേരിടും’ – പോംപെയോ കൂട്ടിച്ചേര്‍ത്തു. യുഎസ് – ഇന്ത്യ – ജപ്പാന് – ഓസ്ട്രേലിയ അടങ്ങിയ ക്വാഡ് (ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ്- ക്യുഎസ്ഡി / ക്വാഡ് ) സഖ്യത്തിനുണ്ടാകുന്ന ചൈനീസ് ഭീഷണികയെക്കുറിച്ചും ബെയ്ജിങ്ങിന്റെ മോശം പെരുമാറ്റത്തെക്കുറിച്ചും ദി ഗയ് ബെന്‍സണ്‍ ഷോ എന്ന അഭിമുഖ പരിപാടിയില്‍ സംസാരിക്കവേയാണ് പോംപെയോ ഇക്കാര്യം വ്യക്തമാക്കിയത്.
ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ച ഗുണപരമായിരുന്നു എന്നാണു പോംപെയോയുടെ നിലപാട്. ‘ഇത്രയും നാള് ഞങ്ങള്‍ (ക്വാഡ് രാജ്യങ്ങള്‍) ഉറങ്ങുകയായിരുന്നുവെന്നു വ്യക്തമായി. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മുന്നേറാന്‍ ദശകങ്ങളോളം പാശ്ചാത്യ രാജ്യങ്ങള്‍ അനുവദിച്ചു. മുന്‍പുണ്ടായിരുന്ന ഭരണകൂടം മുട്ടുമടക്കി, ബൗദ്ധിക സ്വത്തുക്കള്‍ കവരാന്‍ ചൈനയെ അനുവദിച്ചു. ഇതിനൊപ്പം ദശലക്ഷക്കണക്കിനു തൊഴിലുകളും പോയിക്കിട്ടി. ക്വാഡ് രാജ്യങ്ങള്‍ക്കും ഇതാണ് അവസ്ഥ’ – പോംപെയോ പറഞ്ഞു.
Discussion about this post