ന്യൂഡല്‍ഹി: അതിര്‍ത്തി മേഖലയിലെ അടിസ്‌ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി നിര്‍മിച്ച 44 പാലങ്ങളുടെ ഉദ്‌ഘാടനം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിച്ചു. ലഡാക്കിലും അരുണാചല്‍പ്രദേശിലും യഥാര്‍ഥ നിയന്ത്രണരേഖയിലേക്കുള്ള പാതയിലാണ് ഇതില്‍ 30 പാലങ്ങളും. ജമ്മു-കശ്‌മീര്‍-10, ലഡാക്ക്-8, ഹിമാചല്‍പ്രദേശ്-2, പഞ്ചാബ്-4, ഉത്തരാഖണ്ഡ്-8, അരുണാചല്‍പ്രദേശ്-8, സിക്കിം-നാല് എന്നിങ്ങനെയാണു പാലങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.
മേഖലയിലേക്ക് യുദ്ധടാങ്കുകള്‍ ഉള്‍പ്പെടെയുള്ള സൈനികസന്നാഹം വേഗത്തിലെത്തിക്കാനാകുമെന്ന് ഓൺലൈൻ ഉത്ഘാടനം നിർവഹിച്ചു കൊണ്ട് പ്രതിരോധമന്ത്രി പറഞ്ഞു.ബോര്‍ഡര്‍ റോഡ്‌സ് ഓള്‍ഗഗൈസേഷന്റെ നേതൃത്വത്തിലായിരുന്നു നിര്‍മാണം. ചൈനയുമായുള്ള സംഘര്‍ഷം രൂക്ഷമായതോടെയാണ് അതിര്‍ത്തി മേഖലയില്‍ അടിസ്‌ഥാനസൗകര്യവികസനം വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
പ്രതിവര്‍ഷം ശരാശരി 50 പാലങ്ങളാണു നേരത്തേ ബി.ആര്‍.ഒ. നിര്‍മിച്ചിരുന്നത്. ഈ വര്‍ഷം 102 പാലങ്ങള്‍ നിര്‍മിക്കാനാണു കേന്ദ്ര തീരുമാനം. 70 ടണ്‍ ഭാരം താങ്ങാന്‍ ശേഷിയുള്ളതാണു പുതിയ പാലങ്ങള്‍. ഇന്ത്യയുടെ അത്യാധുനിക അര്‍ജുന്‍ ടാങ്കിന്റെ ഭാരം 60 ടണ്ണാണ്. ഈസ്‌റ്റ് ലഡാക്ക് സെക്‌ടറില്‍ വിന്യസിച്ചിരിക്കുന്ന ടി-90 ഭീഷ്‌മ ടാങ്കുകള്‍ക്ക് 45 ടണ്‍ ആണു ഭാരം.
Discussion about this post