വാഷിംഗ്ടണ്‍ : തായ്‌വാന് മിസൈലുകളടക്കമുള്ള ആയുധങ്ങള്‍ നല്‍കാന്‍ മുന്‍കൈയെടുത്ത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏഴോളം മിസൈലുകളും പ്രതിരോധ സംവിധാനങ്ങളുമാണ് യു.എസ് തായ്‌വാന് നല്‍കുന്നത്.ലോക്ഹീഡ് മാര്‍ട്ടിന്റെ ഹിംരാസ് റോക്കറ്റ് ലോഞ്ചറും, സ്ളാം ഇ.ആര്‍ ദീര്‍ഘദൂര വ്യോമഭൗമ മിസൈലുകളും സെന്‍സര്‍ പോഡുകളും ഇതിലുള്‍പ്പെടുന്നു. യു.എസ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ഈ നടപടി ചൈനയെ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നാണ് സൂചന.
ചൈനയ്‌ക്കെതിരേയുള്ള അമേരിക്കയുടെ ഏറ്റവും വലിയ നീക്കമാണ് ഇതെന്നാണെന്നാണ് അന്താരാഷ്ട്രമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആയുധ കരാര്‍ ഒപ്പു വയ്ക്കാന്‍ വൈറ്റ് ഹൗസ് യു.എസ് കോണ്‍ഗ്രസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തായ്‌വാനെ ഒരു സ്വതന്ത്ര രാഷ്ട്രമായി കണക്കാക്കാന്‍ ഇന്നോളം ചൈന തയ്യാറായിട്ടില്ല. റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭാഗമാണ് തായ്‌വാന്‍ എന്നാണ് ചൈനയുടെ അവകാശം . എന്നാല്‍, ഈ വാദം തായ്‌വാന്‍ അംഗീകരിച്ചിട്ടില്ല.
യഥാര്‍ത്ഥ ചൈന തങ്ങളാണെന്നാണ് തായ്‌വാന്‍ അവകാശപ്പെടുന്നത്. മാവോസേ ദുങ് അധികാരം പിടിച്ചെടുത്തപ്പോള്‍ ചൈന ഭരിച്ചിരുന്ന കുമിന്താങ് പാര്‍ട്ടി അഭയാര്‍ത്ഥികളായി കഴിയുന്ന സ്ഥലമാണ് തായ്‌വാന്‍. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ചൈനീസ് ഭൂപ്രദേശത്തെ അക്രമത്തിലൂടെ കീഴടക്കിവച്ചിരിക്കുകയാണെന്നും എന്നെങ്കിലും ജനാധിപത്യ ശക്തികള്‍ ചൈനയില്‍ തിരികെ ഭരണത്തിലെത്തുമെന്നുമാണ് തായ്‌വാന്‍ പറയുന്നത്.
Discussion about this post