വാഷിംഗ്ടണ്‍: തായ്‌വാന്‍ കടലിടുക്കിലുള്ള അമേരിക്കന്‍ യുദ്ധക്കപ്പലിന്റെ സാന്നിദ്ധ്യം ചെെനയെ പ്രകോപിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ .ശത്രുരാജ്യത്തിന്റെ മിസൈലുകളെ നിര്‍വീര്യമാക്കാന്‍ സാധിക്കുന്ന യു.എസ്.എസ് ബാരി എന്ന യുദ്ധക്കപ്പലാണ് കഴിഞ്ഞ ദിവസം തായ്‌വാന്‍ തീരത്തിന് സമീപം കടന്നുപോയതായി പറയപ്പെടുന്നത്. യു.എസിന് ഇന്ത്യോ പസഫിക്ക് മേഖലയിലുള്ള താല്‍പര്യത്തെ ഇത് സൂചിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അന്താരാഷ്ട്ര നിയമം അനുവദിക്കുന്നിടതെല്ലാം തങ്ങളുടെ യുദ്ധക്കപ്പലുകളും വിമാനങ്ങളും എത്തിക്കുമെന്നും യു.എസ് നാവിക സേന അറിയിച്ചു.
ചെെനയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് യു.എസ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എസ്-ചെെന ബന്ധം ദീര്‍ഘകാലമായി മോശമായി വരുന്നതിനിടെയാണ് തങ്ങളുടെ ഭരണപ്രദേശമെന്ന് ചെെന സ്വയം അവകാശപ്പെടുന്ന തായ്‌വാന്‍ തീരത്തുടെയുള്ള യു.എസ് യുദ്ധക്കപ്പലിന്റെ യാത്ര. എന്നാല്‍ ഇതൊരു പതിവ് യാത്രയാണെന്നാണ് യു.എസ് സേന വ്യക്തമാക്കുന്നത്.
read also: ലോകത്തെവിടെയും 60 മിനിറ്റിനുള്ളിൽ ആയുധങ്ങളെത്തിക്കാന്‍ ശേഷിയുള്ള റോക്കറ്റ് നിർമ്മിക്കുന്നു
അതേസമയം മ്യാന്‍മറുമായുള്ള സൈനിക സഹകരണം മെച്ചപ്പെടുത്താന്‍ ഇന്ത്യ . ഇതിന്റെ ഭാഗമായി മ്യാന്‍മാറിന് ഇന്ത്യ അന്തര്‍വാഹിനി കപ്പല്‍ കൈമാറും. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സൈനിക സഹകരണം ഉറപ്പിക്കുന്നതിനായി ഇന്ത്യയുടെ ഐഎന്‍എസ് സിന്ധുവീറാണ് മ്യാന്‍മറിന് കൈമാറുന്നത്. നേരത്തെ ചൈനയില്‍ നിന്നും ബംഗ്ലാദേശ് രണ്ട് പഴയ അന്തര്‍വാഹിനി കപ്പല്‍ വാങ്ങിയിരുന്നു. ഇതിന് പിന്നാലെ കപ്പല്‍ വാങ്ങാനായി ചൈന മ്യാന്‍മറിന് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതിനാണ് ഇന്ത്യ തിരിച്ചടി നല്‍കിയിരിക്കുന്നത്.
അടുത്തിടെ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശൃംഗല, കരസേന മേധാവി എന്നിവര്‍ മ്യാന്‍മാര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനം. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിനായി കിലോ ക്ലാസ് അന്തര്‍വാഹിനി കപ്പലായ ഐഎന്‍എസ് സിന്ധുവീര്‍ കൈമാറും. അതേ സമയം മ്യാന്‍മറില്‍ എല്ലാ വിധത്തിലും സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന ചൈനയ്ക്ക് ഇന്ത്യയുടെ തീരുമാനം കനത്ത പ്രഹരമാണ് നല്‍കിയിരിക്കുന്നത്.
Discussion about this post