ശ്രീനഗര്‍: ഇന്ത്യ-പാക് യുദ്ധത്തില്‍ വെടിയേറ്റ് മരിച്ച പാക് സൈനികന്റെ ഖബറിടം പുതുക്കി പണിത് മനോഹരമായി ഇന്ത്യന്‍ പട്ടാളം. പാക് സൈനിക ഉദ്യോഗസ്ഥന്റെ കബറിടം പുതുക്കിപ്പണിഞ്ഞ് തങ്ങളുടെ മനുഷ്യത്വത്തിന്റെ മുഖം ഇന്ത്യന്‍ സൈന്യം ഒരിക്കല്‍ക്കൂടി ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തി.ഇതിലൂടെ പോരാട്ട വീര്യത്തിലും മനുഷ്യത്വത്തിലും ലോകത്തിന് മാതൃകയാണ് ഇന്ത്യന്‍ സൈന്യമെന്ന് വീണ്ടും തെളിയിക്കപ്പെട്ടു. പാക്കിസ്ഥാന്‍ തള്ളിയ പാക് സൈനിക മേജറിന്റെ ശവകുടീരമാണ് ഇന്ത്യന്‍ സൈന്യം നവീകരിച്ചത്.
സ്വന്തം രാജ്യത്തിനുവേണ്ടി പോരാടിയ വ്യക്തിയാണെന്നോ ഉന്നത സൈനിക ബഹുമതി നേടിയ വ്യക്തിയാണെന്നോ ഉളള പരിഗണന പോലും പാക്കിസ്ഥാൻ നല്‍കിയില്ല. അതെ പോലെ തന്നെ ഇന്ത്യന്‍ പട്ടാളക്കാരോടെന്നുമാത്രമല്ല അവരുടെ മൃതദേഹങ്ങളോടുപോലും പാകിസ്ഥാന്‍ കൊടും ക്രൂരതയാണ് കാണിക്കുന്നത്. കാര്‍ഗില്‍ യുദ്ധസമയത്തുള്‍പ്പടെ ഇത് പലവട്ടം കണ്ടതാണ്.തങ്ങളുടെ പട്ടാളക്കാരുടെ ഈ നടപടിയെ അപലപിക്കാന്‍ പോലും പാകിസ്ഥാന്‍ തയ്യാറായിട്ടില്ല.
read also: ലോകത്തെവിടെയും 60 മിനിറ്റിനുള്ളിൽ ആയുധങ്ങളെത്തിക്കാന്‍ ശേഷിയുള്ള റോക്കറ്റ് നിർമ്മിക്കുന്നു
1972ല്‍ കൊല്ലപ്പെട്ട പാക് മേജര്‍ മുഹമ്മദ് ഷബീര്‍ഖാന്റെ കബറിടമാണ് ചുറ്റുവേലി ഉള്‍പ്പടെ കെട്ടി ഇന്ത്യന്‍ സൈന്യം മനോഹരമാക്കിയത്. ഇതിന്റെ ചിത്രം സൈന്യം ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു. പാകിസ്ഥാനിലെ ഉന്നത സൈനിക ബഹുമതികള്‍ നേടിയ വ്യക്തിയാണ് മുഹമ്മദ് ഷബീര്‍ഖാന്‍. പാകിസ്ഥാനുവേണ്ടി ഇന്ത്യന്‍ സൈന്യത്തെ എതിരിടുന്നതിനിടെ 1972 മേയ് മാസത്തിലാണ് അദ്ദേഹം വെടിയേറ്റുവീഴുന്നത്. പക്ഷേ, മൃതദേഹം ഏറ്റെടുക്കാന്‍ പാകിസ്ഥാന്‍ തയ്യാറായില്ല.
എന്നാല്‍ ഇന്ത്യന്‍ സൈന്യം അദ്ദേഹത്തിന്റെ മൃതദേഹം യാഥാവിധി സംസ്കരിച്ചു. തങ്ങളെ ആക്രമിച്ച ശത്രുരാജ്യത്തിന്റെ പട്ടാളക്കാരനായിരുന്നു എന്നതൊന്നും കണക്കാക്കാതെയായിരുന്നു ഇത്. ഇപ്പോള്‍ കബറിടം പുതുക്കിപ്പണിയുകയും ചെയ്തു. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ മണ്ണുമൂടിയ ഖബര്‍ ചിനാര്‍ കോര്‍പ്‌സ് പുതുക്കിപണിയുകയും പാക് വിശ്വാസപ്രകാരമുള്ള പച്ചപട്ട് വിരിച്ച് മോടികൂട്ടുകയും ചെയ്തു.
ഇന്ത്യന്‍ സൈന്യം രാജയത്തിന്റെ പാരമ്പര്യവും ധാര്‍മ്മികതയും ഉയര്‍ത്തുന്നു. രാജ്യത്തിന് വേണ്ടി ജീവനര്‍പ്പിക്കുന്നവര്‍ ബഹുമാനവും ആദരവും അര്‍ഹിക്കുന്നുണ്ടെന്നും ഇന്ത്യന്‍ സൈന്യം വിശ്വാസങ്ങളിലൂന്നി നിലകൊള്ളുന്നുവെന്നും ഖബറിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ചിനാര്‍ കോര്‍പ്‌സ് ട്വീറ്റ് ചെയ്തു.
In keeping with the traditions & ethos of the #IndianArmy, #ChinarCorps resuscitated a damaged grave of Major Mohd Shabir Khan, Sitara-e-Jurrat, Pakistan Army, who was Killed in Action (KIA) at a forward location along LC in Naugam Sector on 05 May 1972.#Kashmir@adgpi pic.twitter.com/EjbFQSn9Iq
— Chinar Corps? – Indian Army (@ChinarcorpsIA) October 15, 2020
Discussion about this post