ലഡാക്ക്: നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലേക്ക് എത്തിയതിന് പിന്നാലെ സൈന്യത്തിന്റെ പിടിയിലായ ചൈനീസ് സൈനികനെ ചൈനയ്ക്ക് കൈമാറി. ചൊവ്വാഴ്ച രാത്രിയോടെ സൈനികനെ ചൈനയ്ക്ക് കൈമാറിയെന്ന് ഇന്ത്യന്‍ സേനയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോര്‍പറല്‍ വാംഗ് യാ ലോംഗ് എന്ന സൈനികനെ തിങ്കളാഴ്ചയാണ് സൈന്യം പിടികൂടിയത്. അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന രേഖകളടക്കം പരിശോധിച്ച ശേഷമാണ് വിട്ടയച്ചത്.കോര്‍പ്പറല്‍ റാങ്കിലുള്ള വാങ് യാ ലോങ് എന്നയാളാണ് അതിര്‍ത്തി കടന്നെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയുടെ പിടിയിലായത്. ചുമാര്‍-ദംചോക്ക് മേഖയില്‍ നിന്നുമാണ് ഇദ്ദേഹം പിടിയിലായത്.
ചൈനീസ് സൈന്യത്തിന് കൈമാറുന്നതിന് മുമ്പ് സൈനികനെ വിശദമായി ചോദ്യം ചെയ്തുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സൈനികനെ ചൈനയിലേക്ക് തിരിച്ചയക്കുമെന്ന് ഇന്നലെ തന്നെ സൈന്യം വ്യക്തമാക്കിയിരുന്നു. ഓക്സിജന്‍, ഭക്ഷണം, കമ്പിളി വസ്ത്രങ്ങള്‍ എന്നിവ ഉള്‍പ്പടെയുളള വൈദ്യസഹായം ഇന്ത്യ അദ്ദേഹത്തിന് നല്കി.സൈനികന് അശ്രദ്ധമായി ഇന്ത്യന്‍ പ്രദേശത്ത് പ്രവേശിച്ചതായിരിക്കാമെന്നും നിശ്ചിത നടപടിക്രമങ്ങള്‍ പാലിച്ചതിന് ശേഷം പ്രോട്ടോക്കോള്‍ അനുസരിച്ച് അദ്ദേഹത്തെ ചൈനീസ് സേനയുടെ കൈമാറുമെന്നും ഇന്ത്യന്‍ സേനാവൃത്തങ്ങളുടെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
എന്നാല്‍ ഇദ്ദേഹത്തെ ഉടന്‍ വിട്ടയച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സൈനികനെ ചൈനീസ് ഭാഷ അറിയാവുന്ന വിദഗ്ദരെ ഉള്‍പ്പെടുത്തി ചോദ്യം ചെയ്തlതിന് ശേഷമാണ് വിട്ടയച്ചത്.ഉയര്‍ന്ന ഉയരത്തില്‍ നിന്നും കഠിനമായ കാലാവസ്ഥയില്‍ നിന്നും സൈനികനെ സംരക്ഷിച്ചതായി ഇന്ത്യന്‍ സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു. കാണാതായ സൈനികനെപ്പറ്റി ചൈന അന്വേഷണം നടത്തിയിരുന്നതായും അധികൃതര്‍ വ്യക്തമാക്കി.
യാക്കിനെ (കബരിമാന്‍,മലങ്കാള) വീണ്ടെടുക്കാന്‍ ഇടയരെ സഹായിക്കുന്നതിനിടെയാണ് സൈനികനെ നഷ്ടപ്പെട്ടതെന്ന് ചൈനീസ് സൈന്യം പ്രസ്താവനയില്‍ അറിയിച്ചിരുന്നു. സൈനികനെ ഇന്ത്യ ഉടന്‍ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈനീസ് സൈനിക വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ കൃത്യമായ പ്രോട്ടോക്കോള്‍ നടപടികള്‍ പാലിച്ചാണ് ഇന്ത്യ ഇപ്പോള്‍ സൈനികനെ കൈമാറിയിരിക്കുന്നത്.സൈന്യത്തില്‍ തോക്കുകള്‍ നന്നാക്കുന്ന ജോലിയാണ് ഇദ്ദേഹം ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചൈനീസ് സൈന്യത്തിന്റെ ചാരനാണോ ഇയാള്‍ എന്നായിരുന്നു ഇന്ത്യന്‍ ഏജന്‍സികള്‍ പ്രധാനമായും അന്വേഷിച്ചത്. അതേസമയം, ഗാല്‍വാന്‍ താഴ്വരയില് നടന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ ശക്തമായ നിരീക്ഷണമാണ് ഇന്ത്യന്‍ സൈന്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ ചൈനീസ് അതിര്‍ത്തിയിലെ സേനാവിന്യാസം ഇന്ത്യ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
Discussion about this post