കാഠ്മണ്ഡു: ഇന്ത്യയുടെ എക്കാലത്തെയും സുഹൃത്തായ നേപ്പാളെന്ന കൊച്ചുരാജ്യത്തിനെ പെട്ടെന്ന് മാറ്റിയത് ചൈന ആയിരുന്നു. ഇന്ത്യയുടെ ഒരു സംസ്ഥാനം പോലെ കഴിഞ്ഞിരുന്ന നേപ്പാള്‍ അടുത്തകാലത്താണ് ഇന്ത്യയുമായി ഉടക്കുമായി രംഗത്തുവന്നിരുന്നത്. ഇതിന് കാരണം ചൈനയുടെ ചില ഇടപെടലുകള്‍ കൂടിയായിരുന്നു. നേപ്പാള്‍ ഭൂപടം പരിഷ്കരിക്കുന്നതിനായി പാര്‍ലമെന്റില്‍ ഭരണഘടനാ ഭേദഗതി പാസാക്കാന്‍ അനുമതി നല്‍കിയത് മെയ് മാസത്തിലാണ്. ഭേദഗതിക്ക് നേപ്പാളിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഏകകണ്ഠമായാണ് അംഗീകാരം നല്‍കിയത്.
എന്നാല്‍, പഴയ ആവേശമെല്ലാം നേപ്പാളിന് പോയ അവസ്ഥയിലാണ്. കാരണം യഥാര്‍ത്ഥ ശത്രു ചൈനയാണെന്ന് അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇതോടെ നേപ്പാള്‍ ഇപ്പോള്‍ തെറ്റു തിരുത്തലിന്റെ വഴിയിലാണ്. ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി മാപ്പ് രൂപീകരിച്ച മുന്‍ നിലപാടില്‍ നിന്ന് മാറ്റം വരുത്തി നേപ്പാള്‍ രംഗത്തുവന്നു. രാജ്യത്തിന്റെ പഴയ ഭൂപടം ഉപയോഗിച്ച് വിജയദശമി ആശംസകള്‍ നേരുകയാണ് നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി ചെയ്തത്. ദേശീയ ചിഹ്നവും ഒലിയുടെ രൂപവും ഉള്ള കാര്‍ഡില്‍ നേപ്പാള്‍ അവകാശപ്പെടുന്ന ഉത്തരാഖണ്ഡിലെ കാലാപാനി, ലിപുലെഖ്, ലിംപിയാദുര പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
വിജയദശമി ആശംസകള്‍ നേര്‍ന്ന കാര്‍ഡുകളില്‍ രാജ്യത്തിന്റെ പഴയ ഭൂപടമാണ് ഉണ്ടായിരുന്നത്. ഇത് ആഭ്യന്തരമായി വിവാദമായെങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത് നയതന്ത്ര വിജയമായി മാറി.പുതിയ മാപ്പ് ഉള്‍പ്പെടുത്തിയിരുന്ന സ്കൂള്‍ പാഠപുസ്തകങ്ങള്‍ പിന്‍വലിക്കാന്‍ ആറാഴ്ച മുമ്പ് ഉത്തരവിട്ടതും ഒലി തന്നെയാണ്.പുതിയ മാപ്പ് ഉള്‍പ്പെടുത്തിയിരുന്ന സ്കൂള്‍ പാഠപുസ്തകങ്ങള്‍ ആറാഴ്ച മുമ്പ് പിന്‍വലിച്ചിരുന്നു.
ഒന്‍പത്, പന്ത്രണ്ടാം ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി 110 പേജുള്ള ”നേപ്പാളിലെ ഭൂപ്രദേശത്തെക്കുറിച്ചുള്ള സ്വയം പഠന സാമഗ്രികള്‍” എന്ന പുസ്തകമാണ് പിന്‍വലിച്ചത്. ഇന്ത്യയുമായി തര്‍ക്കമുള്ള പ്രദേശം വീണ്ടെടുക്കാനുള്ള പ്രചാരണത്തെക്കുറിച്ചുള്ള ഒരു അധ്യായവും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ പുസ്തകം വിതരണം ചെയ്യുന്നത് നിര്‍ത്തണമെന്ന് പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി തന്നെയാണ് നേപ്പാള്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയത്.
Discussion about this post