ന്യൂഡല്‍ഹി: അതിർത്തിയിൽ ദ്രുത നീക്കങ്ങളുമായി സൈന്യവും കേന്ദ്ര സർക്കാരും. ഏറ്റവും മോശം സാഹചര്യങ്ങളെപ്പോലും നേരിടാന്‍ സജ്ജമായിരിക്കണമെന്ന് സൈനികര്‍ക്ക് നിര്‍ദേശം നല്‍കി സി ഡി എസ് ജനറല്‍ ബിപിന്‍ റാവത്ത്.നാവികസേനയുടെ മറൈന്‍ കമാന്‍ഡോകളെ കിഴക്കന്‍ ലഡാക്കില്‍ വിന്യസിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ലഡാക്ക് അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്കായി ദീപം തെളിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബിപിന്‍ റാവത്തിന്റെ നിര്‍ദേശം.
സൈനികരെ വിന്യസിക്കാനും അധികൃതര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആഫ്രിക്കന്‍ തീരത്ത് പിഎല്‍എ നാവികസേന വിന്യസിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നതിനുപകരം, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് യുദ്ധക്കപ്പലിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇന്ത്യന്‍ നാവികസേനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കിഴക്കന്‍ ലഡാക്കില്‍ സ്ഥിതി ഏത് സമയത്തും വഷളാകാന്‍ സാദ്ധ്യതയുള്ളതിനാല്‍, ഏത് സാഹചര്യത്തിനും സായുധ സേന തയ്യാറായിരിക്കണം.
ഉത്സവ സീസണ്‍ ആഘോഷിക്കുമ്പോള്‍ ലഡാക്കിലെ സാഹചര്യം ആരും മറക്കരുതെന്ന് ഒരു സൗത്ത് ബ്ലോക്ക് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.ഇന്ത്യന്‍ സൈന്യം ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണ്. രാജ്യത്തിന്റെ ഒരിഞ്ച് ഭൂമി പോലും സ്വന്തമാക്കാന്‍ ഇന്ത്യന്‍ സൈന്യം ആരെയും അനുവദിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
Discussion about this post