ന്യൂഡല്‍ഹി: ഭീഷണി ഉയര്‍ന്നുവരുന്നിടത്ത് ഇന്ത്യ പോരാടുമെന്നും രാജ്യത്തെ സംരക്ഷിക്കുന്നതിനായി വിദേശ മണ്ണില്‍ പോലും പോരാടുമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. സന്ന്യാസിമാരുടെ ഒരു പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഡോവല്‍. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് പിന്നാലെയാണ് മുന്നറിയിപ്പുമായി അദ്ദേഹം രംഗത്തെത്തിയത്. രാജ്യത്തിന്റെ ഒരിഞ്ച് പോലും സ്വന്തമാക്കാന്‍ ഇന്ത്യന്‍ സൈന്യം ആരെയും അനുവദിക്കില്ലെന്ന് ഉറപ്പുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു.
എന്നാല്‍ അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനും സമാധാനം പുനരാരംഭിക്കാനുമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതിനു പിന്നാലെയാണ് ശക്തമായ മുന്നറിയിപ്പുമായി അജിത് ഡോവലും രംഗത്തെത്തിയത്. ഋഷികേശ് ആസ്ഥാനമായുള്ള ‘പരമാര്ധ് നികേതന്‍’ എന്ന ആശ്രമത്തിന്റെ ഫേസ്ബുക്ക് പേജില്‍ അപ് ലോഡ് ചെയ്തിരിക്കുന്ന വീഡിയോയിലാണ് ഡോവലിന്റെ പ്രസംഗം. ഭീഷണി ഉയര്‍ന്നുവരുന്നിടത്ത് ഇന്ത്യ പോരാടും. കൂടുതല്‍ മികച്ചതിനായി നമ്മള് പോരാടും. അത് പക്ഷേ നമുക്ക് വേണ്ടി മാത്രമായിരിക്കില്ല.
read also: സ്നേഹിച്ച് നക്കിക്കൊന്ന് ചൈന: നേപ്പാളിന്റെ ഏഴു ജില്ലകൾ കൈക്കലാക്കി
നമ്മുടെ വ്യക്തിപരമായ താല്പര്യങ്ങള് നിറവേറ്റുന്നതിനായി നമ്മള് ഒരിക്കലും ആക്രമണകാരികളായിട്ടില്ല. ഇന്ത്യയുടെ പോരാട്ടം സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി ആയിരിക്കില്ലെന്നും ഏവരുടെയും നന്മ മുന്‍നിര്‍ത്തി ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ മണ്ണിലും വിദേശ മണ്ണിലും നമ്മള് തീര്‍ച്ചയായും പോരാടും.ഇന്ത്യ എന്ന രാഷ്ട്രം സ്ഥാപിച്ചത് നിങ്ങളെപ്പോലുള്ള ഋഷികളും മുനികളുമാണെന്ന് അവരെ പ്രശംസിച്ചുകൊണ്ട് ഡോവല്‍ പറഞ്ഞു.
read also: ഇന്ത്യ എപ്പോഴും ധീരരായ സൈനികര്‍ക്കൊപ്പം , അവരെ ആദരിക്കാന്‍ ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി
ഞങ്ങള്‍ രാഷ്ട്രത്തെ സംരക്ഷിക്കുന്നില്ല, രാജ്യത്തെയാണ് സുരക്ഷിതമാക്കുന്നത്. രാജ്യത്തിന് കൃത്യമായ അതിരുകളുണ്ട്. രാഷ്ട്രം സ്ഥാപിച്ചവരാണ് അതിനെ സംരക്ഷിക്കുന്നത്. രാഷ്ട്രം ഇല്ലായിരുന്നുവെങ്കില്‍ രാജ്യം ഉണ്ടാകുമായിരുന്നില്ല. രാജ്യമില്ലെങ്കിലും രാഷ്ട്രം തുടരുമെന്നും ഡോവല്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post