ന്യൂഡല്‍ഹി : നേപ്പാളിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ കടന്നു കയറി ചൈന. അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന നേപ്പാളിലെ ഭൂരിഭാഗം പ്രദേശങ്ങളും ചൈന കയ്യടക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന നേപ്പാളിലെ ജില്ലകളായ ദോല്‍ക്ക, ഗോര്‍ഖ, ധാര്‍ചുല, ഹുമ്ല, സിന്ധുപാല്‍ചൗക്, സാന്‍കുവാസഭാ, റാസുവ എന്നീ ജില്ലകളിലാണ് കടന്നു കയറ്റം നടത്തിയിരിക്കുന്നത്. ഓരോ ജില്ലയിലും 15000 മീറ്ററോളം ഭൂമി അധീനതയില്‍ ആക്കിയിട്ടുണ്ട്.
ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ചൈനയുടെ കയ്യടക്കല്‍ നയം നേപ്പാള്‍ അനുവദിച്ചു കൊടുക്കുകയാണെങ്കില്‍ അന്തരീക്ഷം വളരെ കലുഷിതമാകാമെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതിര്‍ത്തി പ്രദേശങ്ങള്‍ അതിവേഗം കയ്യടക്കുന്ന ചൈന ഇതിനോടകം തന്നെ നേപ്പാളിന്റെ ഭൂരിഭാഗം പ്രദേശങ്ങളും അധീനതയിലാക്കിയിട്ടുണ്ടെന്നാണ് വിവരം. കെ.പി ശര്‍മ്മ ഒലി പ്രധാനമന്ത്രിയായി അധികാരത്തിലേറുന്നതിന് മുന്‍പ് ചൈന നടത്തിയ അതിര്‍ത്തി കയ്യേറ്റങ്ങളെക്കുറിച്ച് നേപ്പാള്‍ സര്‍വ്വേ ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ഇത് അവഗണിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അടുത്തിടെ അതിര്‍ത്തി പ്രദേശങ്ങള്‍ ചൈന കയ്യേറുന്നതായി വ്യക്തമാക്കി നേപ്പാള്‍ കാര്‍ഷിക മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു അതെ സമയം അതിര്‍ത്തി തര്‍ക്കത്തിനിടെ കരസേന മേധാവി ജനറല്‍ എം.എം നരവാനെ നേപ്പാള്‍ സന്ദര്‍ശിക്കും. നവംബര്‍ നാല് മുതല്‍ ആറ് വരെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാവും അദ്ദേഹം നേപ്പാളിലെത്തുക. അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം നില നില്‍ക്കുന്നതിനിടെയാണ് കരസേന മേധാവിയുടെ സന്ദര്‍ശമെന്നത് ശ്രദ്ധേയമാണ്.
read also: ഇന്ത്യ എപ്പോഴും ധീരരായ സൈനികര്‍ക്കൊപ്പം , അവരെ ആദരിക്കാന്‍ ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി
നേപ്പാള്‍ കരസേന മേധാവി ജനറല്‍ പുരണ ചന്ദ്ര താപയുമായി അദ്ദേഹം ചര്‍ച്ച നടത്തും. അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചായിരിക്കും ചര്‍ച്ച. ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി നേപ്പാള്‍ ഭൂപടം നിര്‍മിച്ചതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ സൈനിക മേധാവി നേപ്പാളിലെത്തുന്നത്. എന്നാൽ ഇന്ന് വിജയദശമി ആശംസകൾ നേർന്ന നേപ്പാൾ പ്രധാനമന്ത്രി ശർമ്മ ഒലി പഴയ ഭൂപടം വെച്ചാണ് ആശംസകൾ അറിയിച്ചത്.
Discussion about this post