ഡല്‍ഹി: ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ നിര്‍ണായക ചുവടുവെപ്പ്. ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിരോധ മേഖലയിലെ ഉഭയക്ഷി ധാരണകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള കരാറില്‍ (ബേസിക് എക്‌സ്‌ചേഞ്ച് ആന്‍ഡ് കോ-ഓപ്പറേഷന്‍ എഗ്രിമെന്റ്-ഒപ്പുവെച്ചു.ഏത് ഭീഷണിയും നേരിടുന്നതിന് ഇന്ത്യയ്ക്കൊപ്പം തന്നെ യുഎസ് നിലകൊള്ളുമെന്ന് പോംപിയോ പറഞ്ഞു. ഗാല്‍വാനില്‍ വീരമൃത്യവരിച്ച സൈനികര്‍ക്ക് ആദരവ് അര്‍പ്പിക്കുന്നതായും പോംപിയോ പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സുരക്ഷാ സഹകരണം സംബന്ധിച്ച ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഉയര്‍ന്ന സൈനിക സാങ്കേതിക വിദ്യകളും വ്യോമ-ഭൗമ മാപ്പുകളും പങ്കുവെക്കുന്നതടക്കമുള്ള കാര്യങ്ങളിലുള്ള തീരുമാനമാണ് ബി.ഇ.സി.എ. പരിധിയില്‍ വരിക.ഇന്ത്യ-അമേരിക്ക 2+2 ചര്‍ച്ചകള്‍ക്കു ശേഷമാണ് കരാറില്‍ ഒപ്പുവെച്ചത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍, അമേരിക്കയുടെ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ എന്നിവരാണ് ന്യൂഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്.
ബി.ഇ.സി.എ. കരാര്‍ ഒപ്പുവെക്കലിനെ നിര്‍ണായക നീക്കമെന്നാണ് രാജ്‌നാഥ് സിങ് വിശേഷിപ്പിച്ചത്.മൈക്ക് പാപെയോ, യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക് ടി എസ്പര്‍ എന്നിവര്‍ തിങ്കളാഴ്ചയാണ് ഔദ്യോഗിക സന്ദര്‍ശത്തിന് ഇന്ത്യയില്‍ എത്തിയത്. സൈനിക മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുക എന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറുന്നതിനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തുന്ന ഭീഷണി മാത്രമല്ല, മറ്റെല്ലാ ഭീഷണികളെയും നേരിടാന്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്ന് മൈക്ക് പോംപിയോ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യയും അമേരിക്കയും സൈബര്‍ വിഷയങ്ങളിലെ സഹകരണം വിപുലീകരിച്ചെന്നും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇരു നാവികസേനകളും സംയുക്തമായി അഭ്യാസം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post