ദില്ലി: ഇന്ത്യന്‍ സൈന്യത്തില്‍ വലിയ പൊളിച്ചെഴുത്ത് വരുന്നു. അഞ്ച് തിയേറ്റര്‍ കമാന്‍ഡുകളാക്കി സൈന്യത്തെ മാറ്റാനാണ് തീരുമാനം. ഇത് 2022ഓടെ നിലവില്‍ വരും. പ്രത്യേക പ്രവര്‍ത്തന മേഖലകള്‍ അടക്കം നിശ്ചയിച്ച് കാര്യകക്ഷമമായ ഓപ്പറേഷനുകള്‍ക്കായി പ്രവര്ത്തിക്കാനാവുന്ന വിധത്തിലാണ് തിയേറ്റര്‍ കമാന്‍ഡുകളെ ക്രമീകരിക്കുക. കൂടുതല്‍ ശക്തമായ സൈനിക സന്നാഹമുണ്ടാക്കി, അതിര്‍ത്തിയിലെ ശത്രുക്കളെ നേരിടുക എന്ന തന്ത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
നിലവില്‍ ചൈനയുടെയും അമേരിക്കയുടെയും സൈന്യങ്ങള്‍ക്ക് ഇത്തരത്തില്‍ തിയേറ്റര്‍ കമാന്‍ഡുകളുണ്ട്. ഇതേ മോഡലിലാണ് ഇന്ത്യയും തിയേറ്റര്‍ കമാന്‍ഡുകള്‍ രൂപീകരിക്കുന്നത്. സംയുക്ത സൈനിക മേധാവ് ബിപിന്‍ റാവത്തിന് ഇതിന്റെ ചുമതലയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.അതേസമയം ചൈനയും പാകിസ്താനും ഉയര്‍ത്തുന്ന ഭീഷണിയെ മറികടക്കാനുള്ള നീക്കം കൂടിയാണിത്. സൈനിക കാര്യങ്ങളുടെ വിഭാഗത്തിന് ജോയിന്റ് സെക്രട്ടറിമാരെയും ഉടന്‍ നിയമിക്കും.
ഇതിന് മന്ത്രിസഭ അംഗീകാരം നല്‍കും. മൂന്ന് സേനകളുടെയും തിയേറ്റര്‍ കമാന്‍ഡിന് ചൈനയെ കേന്ദ്രീകരിച്ചുള്ള ഉത്തര കമാന്‍ഡും, പാകിസ്താനെ കേന്ദ്രീകരിച്ചുള്ള പശ്ചിമ കമാന്‍ഡും ഉണ്ടായിരിക്കുമെന്നാണ് സൂചന. നോര്‍ത്തേണ്‍ കമാന്‍ഡിന്റെ പ്രവര്‍ത്തന മേഖല ലഡാക്കിലെ കാരക്കോരം പാസില്‍ നിന്നാണ് ആരംഭിക്കുക. അരുണാചല്‍ പ്രദേശിലെ കിബിതുവിലാണ് അവസാന ഔട്ട് പോസ്റ്റ് ഉണ്ടാവുക. 3488 കിലോമീറ്ററാണ് നിയന്ത്രണ രേഖയില്‍ ഇവരുടെ മേല്നോട്ടത്തിലുണ്ടാവുക.
ലഖ്നൗവിലായിരിക്കും ഈ കമാന്‍ഡിന്റെ ആസ്ഥാനം. വെസ്റ്റേണ്‍ കമാന്‍ഡിന്റെ ആരംഭിക്കും സാല്തോറോ മലനിരകളിലെ ഇന്ദിരാ കോള്‍ മുതല്‍ സിയാച്ചിന്‍ ഗ്ലേഷിയര്‍ വരെ നീളും. ഗുജറാത്ത് മേഖലയുടെ അടുത്ത് വരെയെത്തും. ജയ്പൂരായിരിക്കും ഈ കമാന്‍ഡിന്റെ ആസ്ഥാനം. മൂന്നാമത്തെ കമാന്‍ഡ് ഇന്ത്യന്‍ ഉപഭൂഖണ്ഡ മേഖലയിലായിരിക്കും.
Discussion about this post