മോ: ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ 9 mm മെഷീൻ പിസ്റ്റളായി മാറി “ASMI”. പൂനെയിലെ ARDEയുടെ സഹായത്തോടെ മോ ഇൻഫൻട്രി സ്കൂളിലെ ലഫ്. കേണൽ പ്രസാദ് ബൻസോദ് ഈ തോക്ക് വികസിപ്പിച്ചെടുത്തത് വെറും നാല് മാസമെന്ന റെക്കോർഡ് സമയത്തിലാണ്.
എയർക്രാഫ്റ്റ് ഗ്രേഡ് അലുമിനിയത്തിൽ നിന്ന് നിർമ്മിച്ച അപ്പർ റിസീവറും കാർബൺ ഫൈബറിൽ നിർമ്മിച്ച ലോവർ റിസീവറുമാണ് “ASMI”യുടെ സവിശേഷത. മെറ്റൽ 3D പ്രിന്റിംഗിലൂടെ നിർമ്മിച്ച ട്രിഗർ ഘടകങ്ങൾ, 8 ഇഞ്ച് ബാരൽ, 33 റൗണ്ട് ശേഷിയുള്ള മാഗസിൻ തുടങ്ങിയവയാണ് മറ്റു പ്രത്യേകതകൾ.
0, 90, 180, 270 ഡിഗ്രികളിൽ (12’o ക്ളോക്ക്, 3’o ക്ളോക്ക്, 6’o ക്ളോക്ക്, 9’o ക്ളോക്ക് ദിശകൾ) വിവിധ ആധുനിക സ്കോപ്പുകൾ/ഒപ്റ്റിക്സ്, ആക്സസറികൾ, എം-ലോക്ക് സ്ലോട്ടുകൾ എന്നിവ ഫിറ്റ് ചെയ്യാൻ സാധിക്കുന്ന ഈ തോക്കിലെ അപ്പർ റിസീവറിൽ ഫുൾ ലെങ്ത് ഇന്റഗ്രൽ പിക്കാറ്റിന്നി റെയിൽ ഘടിപ്പിച്ചിരിക്കുന്നു. വ്യക്തിഗത ആയുധമെന്ന നിലയിൽ സായുധസേനയിൽ കമാൻഡർമാർ, ടാങ്ക്/എയർക്രാഫ്റ്റ് ക്രൂ, ഡ്രൈവർ / ഡിസ്‌പാച്ച് റൈഡേഴ്‌സ്, റേഡിയോ/റഡാർ ഓപ്പറേറ്റർമാർ തുടങ്ങിയ സൈനികർക്കും ക്ളോസ് ക്വാർട്ടർ കോംബാറ്റ്, കൗണ്ടർ ഇന്റലിജൻസ്/കൗണ്ടർ ടെററിസ്റ്റ് ഓപ്പറേഷനുകൾ, വിഐപി പ്രൊട്ടക്ഷൻ ഡ്യൂട്ടി, പൊലീസിംഗ് തുടങ്ങിയ വിവിധതരം ആവശ്യങ്ങൾക്കും ഒരുപോലെ ഉതകുന്ന ഒന്നാണ് ഈ തോക്ക്.
ASMIക്ക് കേന്ദ്ര, സംസ്ഥാന പോലീസ് സേനകളിൽ സ്ഥാനം ലഭിക്കുന്നതോടെ ഇതിന്റെ വലിയ അളവിലെ നിർമ്മാണം ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഉത്പാദനച്ചെലവ് 50,000 രൂപയിൽ താഴെ ഒതുങ്ങുന്നതിനാൽ വൻതോതിലുള്ള കയറ്റുമതി സാധ്യതയും ഉണ്ട്. നാഗ്പൂർ സ്വദേശിയാണ് ലഫ്. കേണൽ ബൻസോദ്.
Discussion about this post