ധാക്ക : 1971 ല്‍ നടന്ന വിമോചന യുദ്ധത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗായി, ഇന്ത്യന്‍ വ്യോമസേനാ മേധാവി ആര്‍.കെ.എസ് ബധൗരിയ ബംഗ്ലാദേശ് വ്യോമസേനയ്ക്ക് യുദ്ധ ഹെലികോപ്ടര്‍ സമ്മാനിച്ചു. പകരമായി എഫ്-86 സാബര്‍ ജെറ്റ് വിമാനം ബംഗ്ലാദേശ് വ്യോമസേന മേധാവി ഇന്ത്യന്‍ വ്യോമസേനയ്ക്കും സമ്മാനമായി നല്‍കി. ബധൗരിയയുടെ നാലു ദിവസത്തെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെയായിരുന്നു സമ്മാനങ്ങള്‍ കൈമാറിയത്. യുദ്ധ പാരമ്പര്യമുള്ള ഈ വിമാനങ്ങള്‍ രണ്ട് വ്യോമസേനകളുടേയും മ്യൂസിയത്തില്‍ ഇടംപിടിക്കുമെന്ന് ഇരുവരും വ്യക്തമാക്കി.
പാകിസ്താനെ തറപറ്റിച്ച് ബംഗ്ലാദേശിനെ സ്വതന്ത്രമാക്കിയ 1971 ലെ യുദ്ധത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുകയാണ് ഭാരതവും ബംഗ്ലാദേശും. ഈ യുദ്ധത്തിലാണ് ബംഗ്ലാദേശ് പാകിസ്താനില്‍ നിന്ന് സ്വതന്ത്രമായത്. പാകിസ്താന് ഇന്ത്യന്‍ സൈന്യത്തിന്റെ വീരോചിതമായ പോരാട്ടത്തിന്റെ മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. അവരുടെ നിരവധി സൈനികര്‍ ഒടുവില്‍ നിരുപാധികം കീഴടങ്ങുകയായിരുന്നു. സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ഇന്ത്യയുടെ വ്യോമസേന മേധാവി ബംഗ്ലാദേശ് സന്ദര്‍ശിച്ചത്. ബംഗ്ലാദേശ് എയര്‍ബേസുകള്‍ സന്ദര്‍ശിച്ച ബധൗരിയ വിവിധ വിഷയത്തില്‍ സൈനിക പ്രതിനിധികളുമായി ചര്‍ച്ചകളും നടത്തി.
Discussion about this post