ഇന്തോനേഷ്യയിലെ മെഡാനിലുള്ള ക്വാലനാമു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിന് ഇനി ഇന്ത്യയുടെ പിന്തുണ . 6 ബില്യൺ ഡോളർ ചെലവഴിച്ചുള്ള വികസന പ്രവർത്തനങ്ങൾ ഇന്ത്യയുടെ ജിഎംആർ ഗ്രൂപ്പും ഫ്രാൻസിലെ എയറോപോർട്സ് ഡി പാരീസ് ഗ്രൂപ്പും തമ്മിലുള്ള സംയുക്ത സംരംഭമായ ജിഎംആർ എയർപോർട്ട് കൺസോർഷ്യം ഏറ്റെടുത്തു .
വിമാനത്താവളം വികസിപ്പിക്കുകയും കൊറോണയ്ക്ക് മുമ്പുള്ള 10 ദശലക്ഷം യാത്രക്കാരിൽ നിന്ന് 54 ദശലക്ഷമായി വാർഷിക യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കുക എന്നതുമാണ് ലക്ഷ്യം . 2004-ൽ ഇന്തോനേഷ്യയുടെ വടക്കൻ തീരത്ത് ഉണ്ടായ ഭൂകമ്പവും സുനാമിയും വിമാനത്താവളത്തിലും നാശം വിതച്ചിരുന്നു.
ഇന്തോനേഷ്യയിലെ സ്റ്റേറ്റ് എയർപോർട്ട് ഓപ്പറേറ്റർമാരിൽ ഒരാളായ പി ടി അങ്കാസ പുര II, ക്വാലനാമു വിമാനത്താവളത്തെ രാജ്യത്തിന്റെ “പടിഞ്ഞാറൻ ഹബ്” ആക്കി മാറ്റാൻ ലക്ഷ്യമിട്ട് പദ്ധതികൾ ആരംഭിച്ചിരുന്നു . പ്രോജക്‌റ്റിനായി അങ്കസാ പുര 2 മായി ജിഎംആർ 49:51 അനുപാതത്തിൽ പങ്കാളിത്തത്തിൽ ഏർപ്പെടും. 25 വർഷത്തേക്കുള്ള വിമാനത്താവളത്തിന്റെ പ്രവർത്തനം, വികസനം, വിപുലീകരണം എന്നിവയാണ് പദ്ധതി . ചാംഗി, ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും പ്രാദേശിക ഹബ്ബുകളായി മാറ്റാൻ ഇന്തോനേഷ്യ ഉദ്ദേശിക്കുന്നുണ്ട് .
യാത്രക്കാരുടെ തിരക്ക് വർധിപ്പിക്കുകയും ഇന്തോനേഷ്യയുടെ പ്രധാന അന്താരാഷ്‌ട്ര ഗേറ്റ്‌വേയായ ജക്കാർത്തയിലെ സോകർണോ-ഹട്ട വിമാനത്താവളത്തിന് തുല്യമായി ഉയർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ നടപ്പാക്കുക .
ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ കണക്കുകൾ പ്രകാരം 2030-ഓടെ നാലാമത്തെ ഏറ്റവും വലിയ വ്യോമയാന വിപണിയായി ഇന്തോനേഷ്യ മാറും . 2017 മുതൽ 2037 വരെ, ഇന്തോനേഷ്യയിൽ 282 ദശലക്ഷം പുതിയ യാത്രക്കാർ എത്തും. മൊത്തം യാത്രക്കാരുടെ എണ്ണം പ്രതിവർഷം 400 ദശലക്ഷത്തിലധികം എത്തുമെന്നാണ് പ്രതീക്ഷ.
Discussion about this post