1971ലെ യുദ്ധത്തിൽ കറാച്ചി തുറമുഖത്ത് പാകിസ്ഥാൻ നാവികസേനയുടെ കപ്പലുകൾ തകർത്ത ഇന്ത്യൻ നാവികസേനയുടെ 22-ാമത് മിസൈൽ വെസൽ സ്ക്വാഡ്രണിന് രാഷ്ട്രപതിയുടെ വിശിഷ്‌ട സേവനത്തിനുള്ള അപൂർവ ബഹുമതി . രാഷ്ട്രപതിയുടെ സ്റ്റാൻഡേർഡ് പുരക്കാരം ബുധനാഴ്ച ഏറ്റുവാങ്ങുമെന്ന് നാവികസേന അറിയിച്ചു
‘കില്ലേഴ്‌സ്’ എന്നറിയപ്പെടുന്ന മിസൈൽ വെസൽ സ്ക്വാഡ്രണിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തിയ വിജയത്തിന്റെ അൻപത് വർഷമാണ് ഇപ്പോൾ പിന്നിടുന്നത് . കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി രാജ്യത്തിനായി മിസൈൽ വെസൽ സ്ക്വാഡ്രൺ നടത്തിയ സേവനത്തിനുള്ള ബഹുമതി കൂടിയാകും ഈ അംഗീകാരം. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മിസൈൽ വെസൽ സ്ക്വാഡ്രൺ ഓപ്പറേഷൻ വിജയ്, ഓപ്പറേഷൻ പരാക്രം എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്, അടുത്തിടെ, പുൽവാമ ആക്രമണത്തെത്തുടർന്ന് ഇന്ത്യ – പാകിസ്ഥാൻ തീരത്തോട് ചേർന്നും ഇത് വിന്യസിക്കപ്പെട്ടു.
ഈ സ്ക്വാഡ്രണിലെ കപ്പലുകൾക്ക് വേഗത്തിൽ നീങ്ങാനുള്ള കഴിവുണ്ട്, കൂടാതെ ഇവ മിസൈൽ സജ്ജമാണ്. അവയുടെ വിന്യാസം തന്നെ എതിരാളികൾക്ക് ശക്തമായ പ്രതിരോധമായി പ്രവർത്തിക്കുന്നു -നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.
ഈ മിസൈൽ ബോട്ടുകൾ 1971 ന്റെ തുടക്കത്തിൽ കൊൽക്കത്തയിൽ കമ്മീഷൻ ചെയ്തു. പാകിസ്ഥാനുമായുള്ള യുദ്ധ സമയത്ത് 1971 ഡിസംബർ 4-ന് രാത്രിയിൽ, ഇന്ത്യൻ നാവികസേനയുടെ കപ്പലുകളായ നിർഘട്ട്, നിപത്, വീർ എന്നിവ സ്റ്റൈക്സ് മിസൈലുകൾ തൊടുത്താണ് പാകിസ്ഥാൻ നാവികസേനയുടെ ഖൈബർ, മുഹാഫിസ് എന്നീ കപ്പലുകൾ തകർത്തത് . ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ പാകിസ്ഥാന്‍റെ 12 ടാങ്കുകള്‍ തകര്‍ന്നു. നിരവധി സൈനികരും കൊല്ലപ്പെട്ടു. ഇന്ത്യയ്ക്കും 2 സൈനികരെ നഷ്ടമായി.
.ഡെസേർട്ട് സ്ക്വാഡ്രന്റെ ഭാഗമായ മാരുത് പോര്‍ വിമാനങ്ങള്‍ പാക് സൈന്യത്തിന് മുകളിലേക്ക് പറന്നെത്തി. തുടര്‍ന്നുള്ള ആക്രമണത്തില്‍ പാക് സൈന്യത്തിന് നേരിട്ടത് സമ്പൂര്‍ണ്ണ നാശമായിരുന്നു. ടര്‍ക്ക് ഷൂട്ട് എന്നാണ് മാരുത് വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ഈ ആക്രമണത്തെ അന്നു നാവിക സേന വിശേഷിപ്പിച്ചത്.
Discussion about this post