കൂനൂരിൽ ഹെലികോപ്ടർ അപകടത്തിൽനിന്നും രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു . ഗുരുതരമായി പരുക്കേറ്റ വരുൺ സിങ്ങിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ നിന്ന് ബെംഗളൂരുവിലെ കമാന്‍ഡ് ഹോസ്പിറ്റലിലേക്കാണ് മാറ്റിയത്. അപകടത്തില്‍ വരുണിന് ഗുരുതരമായ പൊള്ളലേറ്റിരുന്നു.
വെല്ലിങ്ടണ്ണിലെ ആശുപത്രിയില്‍നിന്ന് സൂലൂരിലെ വ്യോമതാവളത്തിലെത്തിക്കുകയും പിന്നീട് ബെംഗളൂവിലേക്ക് വിമാനമാര്‍ഗം എത്തിക്കുകയുമായിരുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം തുടരുന്നതെന്നും ജീവന്‍രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യാഴാഴ്ച രാവിലെ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.
തങ്ങളുടെ പ്രിയപ്പെട്ട ക്യാപ്റ്റന്റെ മടങ്ങി വരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഉത്തർപ്രദേശ് ഡിയോറിയ ജില്ലയിലെ കൻഹോളി ഗ്രാമം . വെള്ളിയാഴ്ച അപകട വിവരം അറിഞ്ഞത് മുതൽ, ഗ്രാമത്തിലെ ഓരോ വ്യക്തിയും ദുഃഖിതരാണ്, വരുൺ വേഗത്തിൽ സുഖം പ്രാപിക്കാൻ എല്ലാവരും ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ട് .
കോൺഗ്രസ് ദേശീയ വക്താവും ക്യാപ്റ്റൻ വരുണിന്റെ അമ്മാവനും മുൻ എംഎൽഎയുമായ അഖിലേഷ് പ്രതാപ് സിംഗ് വ്യോമസേനാ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. വരുൺ സിംഗിന്റെ അമ്മ ഉമാ സിംഗ്, അമ്മാവൻമാരായ ദിനേശ് പ്രതാപ് സിംഗ്, ഉമേഷ് പ്രതാപ് സിംഗ്, രമേഷ് പ്രതാപ് സിംഗ്, അഖിലേഷ് പ്രതാപ് സിംഗ് എന്നിവരും വരുണിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്.
വരുണിന്റെ അപകടത്തെക്കുറിച്ചും ഗുരുതരാവസ്ഥയെക്കുറിച്ചും ഭാര്യ ഗീതാഞ്ജലിയാണ് അറിയിച്ചതെന്ന് അഖിലേഷ് പ്രതാപ് സിംഗ് പറഞ്ഞു. ഹെലികോപ്ടർ അപകടത്തിൽ രക്ഷപ്പെട്ട ഏക വ്യക്തിയാണ് വരുൺ. ഗീതാഞ്ജലി ഹോസ്പിറ്റലിൽ അവനോടൊപ്പമുണ്ട്, അവന്റെ മകനും മകളും ഞങ്ങളോടൊപ്പമുണ്ട്.- അഖിലേഷ് പ്രതാപ് സിംഗ് പറഞ്ഞു.
ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് ഒഡീഷയിലാണ് തന്റെ പ്രാഥമിക പഠനം പൂർത്തിയാക്കിയത് . എൻഡിഎ പരീക്ഷ പാസായി എയർഫോഴ്സിൽ ഉദ്യോഗസ്ഥനായി. അദ്ദേഹത്തിന്റെ പിതാവ് കൃഷ്ണ പ്രതാപ് സിംഗും ഇന്ത്യൻ ആർമിയിൽ നിന്ന് വിരമിച്ച കേണലാണ്, വരുണിന്റെ ഇളയ സഹോദരൻ തനൂജ് സിംഗ് മുംബൈയിൽ ഇന്ത്യൻ നേവിയിൽ ഉദ്യോഗസ്ഥനാണ്.
Discussion about this post