ന്യൂഡൽഹി : മിലിട്ടറി കോളേജ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ ആൻഡ് എഞ്ചിനീയറിംഗിൽ ഗവേഷണത്തിനും പരിശീലനത്തിനുമായി ഇന്ത്യൻ സൈന്യവും നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റും സംയുക്തമായി ക്വാണ്ടം ലാബ് സ്ഥാപിച്ചു. മധ്യപ്രദേശിലെ മോവിലാണ് ആസ്ഥാനം. കരസേനാ മേധാവി ജനറൽ എംഎം നരവാനെ അടുത്തിടെ മോവ് സന്ദർശിച്ച സമയത്താണ് ഇതിനുള്ള നടപടികൾ ആരംഭിച്ചത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കേന്ദ്രവും എംസിടിഇയിൽ ഇന്ത്യൻ സൈന്യം സ്ഥാപിച്ചിട്ടുണ്ട്. “സൈബർ യുദ്ധത്തെക്കുറിച്ചുള്ള പരിശീലനം , അത്യാധുനിക സൈബർ റേഞ്ച്, സൈബർ സെക്യൂരിറ്റി ലാബുകൾ എന്നിവയ്ക്കുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്
2020 ഒക്ടോബറിൽ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ് വൈദ്യുതകാന്തിക സ്പെക്ട്രം പ്രവർത്തനങ്ങളിൽ സൈന്യത്തിന്റെ പങ്കാളിത്തത്തെക്കുറിച്ച് ഒരു സെമിനാർ നടത്തിയിരുന്നു. അതിനുശേഷമാണ് ക്വാണ്ടം, സൈബർ എന്നിവയുമായി ബന്ധപ്പെട്ട് സാങ്കേതിക സ്ഥാപനം ആരംഭിക്കാൻ തീരുമാനിച്ചത്.
ക്വാണ്ടം ടെക്‌നോളജി മേഖലയിൽ ഇന്ത്യൻ സൈന്യം നടത്തുന്ന ഗവേഷണം, അടുത്ത തലമുറ ആശയവിനിമയത്തിലേക്ക് നമ്മെ കൊണ്ടുപോകുകയും ഇന്ത്യൻ സായുധ സേനയിലെ നിലവിലെ ക്രിപ്‌റ്റോഗ്രാഫി സമ്പ്രദായത്തെ പോസ്റ്റ് ക്വാണ്ടം ക്രിപ്‌റ്റോഗ്രഫിയിലേക്ക് മാറ്റുകയും ചെയ്യും. ക്വാണ്ടം കീ ഡിസ്ട്രിബ്യൂഷൻ, ക്വാണ്ടം കമ്മ്യൂണിക്കേഷൻ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, പോസ്റ്റ് ക്വാണ്ടം ക്രിപ്‌റ്റോഗ്രഫി എന്നിവയ്ക്കാണ് പ്രധാന ഊന്നൽ നൽകുന്നതെന്ന്, സൈന്യം പറഞ്ഞു.
Discussion about this post