ഇസ്ലാമാബാദ് : ഇന്ത്യൻ സൈനികർ വധിച്ച പാക് സൈനികന്റെ മൃതദേഹം ഏറ്റുവാങ്ങാൻ തയ്യാറാകാതെ പാകിസ്താൻ . മുഹമ്മദ് ഷബീർ മാലിക് എന്ന പാക് സൈനികൻ കൊല്ലപ്പെട്ടിട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും പാക് സൈന്യം ഇതുമായി ബന്ധപ്പെട്ട് പ്രസ്താവനകൾ ഇറക്കുകയോ ,മൃതദേഹം ഏറ്റുവാങ്ങാൻ തയ്യാറാകുകയോ ചെയ്തിട്ടില്ല .
കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം തിരികെ വാങ്ങാൻ പാകിസ്താൻ മുൻപും മടി കാട്ടിയിട്ടുണ്ട് . ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്‌എഫ്) പട്രോളിംഗ് ടീമാണ് ബല്ലി ചാക്കിന്റെ ബോർഡർ ഔട്ട് പോസ്റ്റിലെ (ബിഒപി) ഫോർവേഡ് ഏരിയയിലെ അതിർത്തി ഔട്ട്‌പോസ്റ്റിൽ വച്ച് ഷാബീർ മാലിക്കിനെ വധിച്ചത് .
വെടിവയ്പ്പിന് ശേഷം നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് , “കറാച്ചി ഫെർട്ടിലൈസേഴ്സ് കമ്പനി ലിമിറ്റഡ്” എന്ന് അടയാളപ്പെടുത്തിയ ചാക്കും , ഐഡി കാർഡ് , കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് , എകെ 47 തോക്ക്, മറ്റ് ആയുധങ്ങൾ, ഏഴ് ഹാൻഡ് ഗ്രനേഡുകൾ എന്നിവയും കണ്ടെടുത്തു.
നുഴഞ്ഞു കയറാൻ ശ്രമിച്ചത് പാക് സൈനികനാണെന്ന് ബോദ്ധ്യപ്പെട്ടതിനു ശേഷമാണ് ഇന്ത്യൻ സൈന്യം പാക് സേനയെ ബന്ധപ്പെടുകയും മരിച്ച ഭീകരന്റെ അന്ത്യകർമങ്ങൾക്കായി മൃതദേഹം ഏറ്റെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തത് . എന്നാൽ പാക് സൈന്യം ഇത് മുഖവിലക്കെടുക്കാൻ തയ്യാറായില്ല.
മൃതദേഹം ഏറ്റെടുക്കാൻ പാകിസ്ഥാൻ സൈന്യം വിസമ്മതിക്കുക മാത്രമല്ല, പാകിസ്താൻ പ്രതിരോധ അനലിസ്റ്റ് ബ്രിഗേഡിയർ ഹാരിസ് നവാസ് പാകിസ്ഥാൻ ‘ആവശ്യമില്ലാത്ത’ ഇത്തരം പ്രവർത്തനങ്ങളിൽ തന്റെ രാജ്യം ഏർപ്പെട്ടിട്ടില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തു .
Discussion about this post