റഷ്യയിൽ നിന്ന് എസ് 400 വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ തീരുമാനങ്ങൾ എടുത്തിട്ടില്ലെന്ന് യുഎസ് . ഇക്കാര്യങ്ങളിൽ ഇന്ത്യയുമായി ചർച്ച തുടരുകയാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു .
മേഖലയിൽ സജീവ പങ്കാളിത്തത്തിനപ്പുറം റഷ്യ ലക്ഷ്യം വയ്ക്കുന്നുണ്ട് . റഷ്യയിൽ നിന്ന് ഇന്ത്യ ശതകോടികൾ മുടക്കി മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നതിൽ അമേരിക്കയുടെ ആശങ്ക തുടരുകയാണ്. എന്നാൽ തങ്ങളുടെ ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനുള്ള ദേശീയ താൽപ്പര്യത്തെ അടിസ്ഥാനമാക്കിയാണ് തങ്ങളുടെ തീരുമാനങ്ങളെന്നാണ് ഇന്ത്യയുടെ നിലപാട് . എസ്-400 സിസ്റ്റം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനെ കുറിച്ചുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രൈസ്.
യുഎസിന്റെ ശക്തമായ എതിർപ്പും ബൈഡൻ അഡ്മിനിസ്ട്രേഷന്റെ ഉപരോധ ഭീഷണിയും ഉണ്ടായിരുന്നിട്ടും, തീരുമാനത്തിൽ ഒരു മാറ്റവും വരുത്താൻ ഇന്ത്യ വിസമ്മതിക്കുകയും മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നതുമായി മുന്നോട്ട് പോകുകയും ചെയ്തു. ഇന്ത്യയായാലും, മറ്റേതെങ്കിലും രാജ്യമായാലും, റഷ്യൻ ആയുധ സംവിധാനങ്ങൾക്കായുള്ള പ്രധാന പുതിയ ഇടപാടുകൾ ഒഴിവാക്കാൻ ഞങ്ങൾ എല്ലാ രാജ്യങ്ങളോടും അഭ്യർത്ഥിക്കുന്നത് തുടരും, പ്രൈസ് പറഞ്ഞു. ബൈഡൻ അഡ്മിനിസ്ട്രേഷൻ, ഇതുവരെ, ഉപരോധത്തെക്കുറിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. എനിക്ക് ഇന്ത്യയുമായു ഞങ്ങൾ ചർച്ച ചെയ്യുന്ന പ്രശ്‌നങ്ങളാണിവ, പ്രൈസ് പറഞ്ഞു.
Discussion about this post