ഇന്ത്യൻ ആർമിയുടെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയുടെ വിമാനം തകർന്നു വീണു . രണ്ട് ട്രെയിനി പൈലറ്റുമാരുമായാണ് ബീഹാറിലെ ഗയയിലുള്ള ഇന്ത്യൻ ആർമിയുടെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയുടെ വിമാനം പറന്നുയർന്നത് . എന്നാൽ തൊട്ടുപിന്നാലെ വിമാനം തകർന്നുവീഴുകയായിരുന്നു.
രണ്ട് പൈലറ്റുമാരും സുരക്ഷിതരാണെന്ന് ഗയ ഇന്റർനാഷണൽ എയർപോർട്ട് ഡയറക്ടർ ബംഗജീത് സാഹ പറഞ്ഞു. ബോധഗയ ബ്ലോക്കിന് കീഴിലുള്ള ഒരു ഗ്രാമത്തോട് ചേർന്നുള്ള വയലിൽ പൈലറ്റുമാർ അടിയന്തര ലാൻഡിംഗ് നടത്താൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്
ട്രെയിനർ വിമാനം താഴെ വീഴുന്നത് ശ്രദ്ധയിൽപ്പെട്ട ഗ്രാമീണരാണ് സംഭവസ്ഥലത്തെത്തി കേഡറ്റുകളെ പുറത്തെടുത്തത് . തൊട്ടുപിന്നാലെ എത്തിയ സൈനികർ ഇവരെ കൊണ്ടുപോയി. തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളും ഇവർ ശേഖരിച്ചു.
“തകർച്ചയ്ക്ക് കാരണമായേക്കാവുന്ന സാങ്കേതിക തകരാറിന്റെ സ്വഭാവം വിദഗ്ധരുടെ പരിശോധനയിൽ മാത്രമേ അറിയാനാകൂവെന്ന് ,” എയർപോർട്ട് ഡയറക്ടർ പറഞ്ഞു.
Discussion about this post