ബീജിംഗ് : ഇന്ത്യയുടേയും അമേരിക്കയുടെയും പിന്തുണ തായ്വാന് ലഭിച്ചതോടെ വിറളി പിടിച്ച് ചൈന. തായ്വാനെതിരെ വൺ പടനീക്കം നടത്തുന്നതായാണ് സൂചന. തെക്കന്‍ ചൈനാ കടല്‍ തീരത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിപ്പിക്കുന്നതാണ് തായ്വാന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. മുമ്പ് ചൈന ഉപയോഗിച്ചിരുന്ന പരമ്പരാഗത മിസൈലുകളായ ഡിഎഫ്-11, 15 എന്നിവ മാറ്റി പകരം അത്യാധുനികമായ ഡിഫ്-17 തീരത്ത് വിന്യസിച്ചുകഴിഞ്ഞു.
കാനഡയുടെ കാന്വാ ഡിഫന്‍സ് റിവ്യൂ എന്ന വാര്‍ത്താ ഏജന്‍സിയാണ് ഉപഗ്രഹചിത്രസഹിതം തെളിവ് പുറത്തുവിട്ടത്. ഫ്യൂജിയാന്‍, ഗുവാംങ്ഡോംഗ് സൈനിക ക്യാമ്പുകളുടെ വിന്യാസം വളരെ പെട്ടന്ന് വര്‍ധിപ്പിച്ചത് തായ് വാനെതിരെ നീങ്ങാനാണെന്ന് കാനഡ വ്യക്തമാക്കുന്നു. ഇത് ശരിവയ്ക്കും വിധം തന്നെയാണ് ചൈനീസ് പത്രങ്ങളിലെ വാര്‍ത്തകളും പുറത്തുവന്നിരിക്കുകയാണ്. തെക്കന്‍ ചൈനാ കടലില്‍ നിന്നും മാറി ചൈന ചെറു ദ്വീപുകള്‍ക്ക് നേരെ പെസഫിക്കില്‍ ഇറങ്ങാന്‍ തുടങ്ങിയതോടെയാണ് അമേരിക്ക ജപ്പാനെ കൂട്ടുപിടിച്ച് വന്‍ സന്നാഹം കടലില്‍ ഒരുക്കിയത്.
ചൈനയോടുള്ള എതിര്‍പ്പ് മുതലാക്കി വിയറ്റ്നാമിലെ ഗീഗോ ഗാര്‍ഷ്യ ദ്വീപിലെ അമേരിക്കന്‍ താവളവും കൂടുതല്‍ സജീവമായിക്കഴിഞ്ഞു. കടലിലൂടെ കപ്പല്‍ വ്യൂഹത്താല്‍ വളയാനുളള തന്ത്രം ചൈനയെടുക്കുമെന്ന് മുന്നേ അമേരിക്ക തായ്വാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തായ്വാനെതിരെ ശക്തമായ മിസൈലുകള്‍ തൊടുത്തുകൊണ്ടായിരിക്കും തുടക്കമെന്നാണ് കരുതുന്നത്. ചൈനയുടെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ ഒരുതരത്തിലും അംഗീകരിക്കാത്ത തായ്വാന് കൊറോണകാലത്ത് എടുത്ത ശക്തമായ നടപടികളാണ് ചൈനയെ വെട്ടിലാക്കിയത്. കൊറോണ വ്യാപനം ആദ്യമായി ലോകത്തോട് വിളിച്ചു പറഞ്ഞത് തായ്വാനായിരുന്നു.
തായ്വാന്റെ നയങ്ങളൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്നും പരമ്പരാഗതമായി ചൈനയുടെ ഭാഗമായ ഒരു ദ്വീപ് മാത്രമാണെന്നുമാണ് ബീജിംഗ് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്. ഇതിനിടെ വാണിജ്യപരമായും പ്രതിരോധപരമായും സൈനികമായും തായ് വാന്‍ ശക്തിപ്പട്ടതും ചൈനയെ ഏറെ ചൊടിപ്പിച്ചു.
Discussion about this post