ഡല്‍ഹി: ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോള്‍ സൈനികര്‍ നമ്മുടെ അതിര്‍ത്തി സംരക്ഷിക്കുന്ന കാര്യം ഓര്‍ക്കണമെന്നും അവര്‍ക്കായി വീടുകളില്‍ ഒരു വിളക്ക് തെളിയിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്സവ സമയങ്ങളില്‍ പോലും അതിര്‍ത്തിയില്‍ കാവല്‍ നില്കുന്നവരെ നമ്മൾ ഓര്‍ക്കണമെന്നും മോദി അഭിപ്രായപ്പെട്ടു.
ഇന്ത്യ എപ്പോഴും ധീരരായ സൈനികര്ക്കൊപ്പമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘രാജ്യത്തെ ജനങ്ങള്‍ ഉത്സവങ്ങള്‍ ആഘോഷിക്കുമ്ബോള്‍ സൈനികര്‍ രാജ്യത്തെ സേവിക്കുകയാണ്. ഈദ്, ദീപാവലി തുടങ്ങിയ നിരവധി ഉത്സവങ്ങള്‍ ഈ വര്‍ഷം നടക്കുന്നുണ്ട്.അതിര്‍ത്തി സംരക്ഷിക്കുകയാണ് നമ്മുടെ സൈനികര്‍. ഈ വേളയില്‍ നാം അവരെ ഓര്‍ക്കേണ്ടതുണ്ട്. ഇവരോടുള്ള ആദരസൂചകമായി ഈ ആഘോഷവേളകളില്‍ നാം വീടുകളില്‍ വിളക്ക് കത്തിക്കണം’ പ്രധാനമന്ത്രി നിര്‍ദേശിച്ചു.
മാതൃഭൂമിയുടെ ധീരരായ പുത്രന്മാരെയും പുത്രിമാരെയും ആദരിക്കാന്‍ വീടുകളില്‍ ദീപം തെളിക്കണമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.രാജ്യത്തെ ഒന്നിപ്പിക്കുന്ന എല്ലാ കാര്യങ്ങളിലും ഒന്നിച്ച് നില്‍ക്കണം. തീര്‍ത്ഥാടനം ഇന്ത്യയെ സൂത്രമാക്കി മാറ്റുന്നു. ജ്യോതിര്‍ലിംഗങ്ങളുടെയും പരമ്ബര ഇന്ത്യയെ ഒരു സൂത്രത്തില്‍ ബന്ധിപ്പിക്കുന്നു. രാജ്യത്തുടനീളമുള്ള വിശ്വാസ കേന്ദ്രങ്ങള്‍ നമ്മെ ഒന്നിപ്പിക്കുന്നു.
ഭക്തി പ്രസ്ഥാനം ഇന്ത്യയിലുടനീളം ഒരു വലിയ ജനകീയ പ്രസ്ഥാനമായി മാറി, അത് ഭക്തിയിലൂടെ നമ്മെ ഒന്നിപ്പിച്ചുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.കൊറോണ കാലത്ത് നമ്മള് സംയമനം പാലിക്കണം. കൂട്ടംകൂടിയുള്ള ആഘോഷങ്ങളാണ് കഴിഞ്ഞ വര്‍ഷം വരെ നമ്മള് നടത്തിയത്. ഇത്തവണ അത് സംഭവിച്ചില്ല. ഇനിയും നിരവധി ഉത്സവങ്ങള്‍ വരാനുണ്ട്. ഈ ഘട്ടത്തില്‍ നാം സംയമനം പാലിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post